
സ്വന്തം ലേഖിക
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അറസ്റ്റിലായത് നാലംഗ സംഘം.
ഉപ്പുതറ സ്വദേശികളായ അഖില്‍ രാധാകൃഷ്ണന്‍, അനന്തുരാജന്‍, കാഞ്ചിയാര്‍ സ്വദേശി വിഷ്ണു ബിജു, കരിന്തരുവി സ്വദേശി കിരണ്‍ വനരാജന്‍ എന്നിവരെയാണ് ഉപ്പുതറ പോലീസ് പിടികൂടിയത്. ഇവര്‍ മാസങ്ങളായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് പ്രതികള്‍ പതിനേഴുകാരിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം പെണ്‍കുട്ടി യുവാക്കളെ അറിയിച്ചതോടെ ഇവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
അറസ്റ്റിലായ നാലുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉപ്പുതറ സി.ഐ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.



