ഇടുക്കിയിൽ വൈദികൻ വികാരം കൂടി, വീഡിയോയിൽ കുടുങ്ങിയത് ബിഷപ്പാകാനിരിക്കെ: നിരവധി സ്ത്രീകളുമായി വൈദികന് അവിഹിത ബന്ധമെന്നും സൂചന; വൈദികന്റെ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തത് സ്ത്രീകളുമായുള്ള ഞെട്ടിക്കുന്ന വീഡിയോകൾ

Spread the love

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: ഒരാഴ്ച മുൻപു വരെ ഒരു വൈദികൻ എങ്ങിനെ ആകണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇടുക്കി വെള്ളയാംകുടി പള്ളിയിലെ വൈദികൻ. എന്നാൽ, ഒരാഴ്ച കൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. വൈദികന്റെ വികാരനിർഭര വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയതിനു പിന്നാലെയാണ് ഇപ്പോൾ വൈദികൻ എന്ന നിലയിൽ ഒരിക്കലും മാതൃകയാക്കാനാവാത്ത ആളാണ് ഇദ്ദേഹമമെന്നതു നാട്ടുകാർക്കു ബോധ്യം വന്നത്.

ഇടുക്കി രൂപയിൽ ബിഷപ്പാകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വൈദികന്റെ ലീലാവിലാസങ്ങളും വികാര നിർഭര രംഗങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതോടെ സംഭവം ആകെ കൈവിട്ടു പോയ അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ച മുൻപ് അറ്റകുറ്റപണികൾക്കായി ഇദ്ദേഹം നൽകിയ ഫോണാണ് ഇയാളെ ചതിച്ചത്. ഫോണിൽ  സ്ത്രീകളുമായുള്ള അശ്ലീല വീഡിയോകളും ദൃശ്യങ്ങളും ഉള്ളതായാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തിയായിരുന്നു ഇയാൾ.. വികാരി ജനറൽ സ്ഥാനം വഹിച്ചിരുന്ന ഇയാൾ അടുത്തു തന്നെ ബിഷപ്പാകുമെന്നും വിശ്വാസികൾ കരുതിയിരുന്നു. എന്നാൽ അതിനിടെയാണ് വികാരം തുറന്നു കാട്ടുന്ന വികാരിയുടെ വീഡിയോ പലരുടെയും മൊബൈലിൽ എത്തിയത്.

ഇടവകാംഗവും പള്ളിയിലെ ജീവനക്കാരിയുമായ വീട്ടമ്മയെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കുകയും ഒപ്പം വീഡിയോ റെക്കോർഡ് ചെയുകയും ചെയ്തത് ഇയാൾ തന്നെയായിരുന്നു. വീട്ടമ്മയെ നിർബന്ധപൂര്വമാണ് ഇയാൾ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

ഇതിനു ശേഷം മൊബൈലിൽ ചിത്രങ്ങളും പകർത്തി എന്നത് വൈദികനിലെ ക്രിമിനൽ പ്രവർത്തിയാണെന്നുംപരക്കെ ആക്ഷേപമുയരുന്നുണ്ട്. ഇയാളുടെ മൊബൈലിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.

നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നു മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വീഡിയോയും, ഫോട്ടോയും വ്യക്തമാക്കുന്നു. ഇപ്പോൾ പുറത്തു വന്ന ചിത്രങ്ങൾ കൂടാതെ നിരവധി യുവതികളും, വീട്ടമ്മമാരും ഇയാളുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നു  സൂചനയുണ്ട്.

അശ്‌ളീല ചാറ്റുകളും സ്‌ക്രീൻഷോട്ടുകളും വരെ മൊബൈൽ ഡാറ്റയിൽ ഉണ്ട് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.ഇടവകയിലെ രൂപതയിലെ വലിയ താത്വിക ചിന്ത പ്രസംഗിക്കുന്ന ഇയാളുടെ തനിസ്വഭാവം പുറത്തുവന്നതോടെ ഞെട്ടലിലാണ് നാട്ടുകാർ. കർക്കശക്കാരനായ ഇയാളുടെ പ്രവൃത്തി കണ്ട് ഇടവകക്കാർ പോലും ഞെട്ടിയിരിക്കുകയാണ്.

ഇടവകയിൽ സംഭവം പാട്ടായതോടെ സഭ ഇദ്ദേഹത്തെ സ്ഥാനത്തും നീക്കി പകരം മറ്റൊരാളെ നിയമിക്കുകയായിരുന്നു. വൈദികന്റെ ബന്ധം നാട്ടുകാർ അറിഞ്ഞതോടെ സഭ അദ്ദേഹത്തെ പറഞ്ഞു വിടുകയും ചെയ്തു.. പീഡന ദൃശ്യങ്ങൾ പുറത്തായതോടെ നാടുവിട്ടിരിക്കുകയാണ് ഇയാൾ.കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ.

പൊലീസ് പരാതിയുടെ രൂപത്തിലേക്ക് സംഭവം മാറിയിട്ടില്ല. ഇയാൾ കണ്ണ് ചികിത്സക്കായി മലയാറ്റൂരിലെ ഒരു ആശ്രമത്തിൽ ഉള്ളതായാണ് വിവരം. അതേസമയം വാടസ് ആപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടമ്മ സൈബർ സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.

തിരുവല്ലയിൽ കന്യാസ്ത്രീ കിണറ്റിൽ വീണു മരിച്ചതിന്റെ വിവാദം അടങ്ങുംമുൻപ് ഇത്തരത്തിൽ വൈദികനും ഇടവകാംഗമായ വീട്ടമ്മയും തമ്മിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വീഡിയോയിൽ പ്രചരിക്കുന്നത്.