video
play-sharp-fill

ഇടുക്കി പീരുമേട്ടിൽ മ്ലാവ് കുറുകെ ചാടി ഓട്ടോറിക്ഷയും, ബൈക്കും  അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

ഇടുക്കി പീരുമേട്ടിൽ മ്ലാവ് കുറുകെ ചാടി ഓട്ടോറിക്ഷയും, ബൈക്കും അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: പീരുമേട് വള്ളക്കടവിൽ മ്ലാവ് കുറുകെ ചാടിയതിനേ തുടന്ന് ഓട്ടോറിക്ഷയും, ബൈക്കും അപകടത്തിൽപ്പെട്ടു. വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിൽ കറുപ്പ് പാലത്താണ് സംഭവം. അപകടത്തിൽ വണ്ടിപെരിയാർ തങ്കമല സ്വദേശി രമേശ് (43) വണ്ടിപ്പെരിയാർ സ്വദേശി ജിതിൻ എന്നിവർക്ക് പരിക്കേറ്റു.

തങ്കമല സ്വദേശി രമേശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് സമീപത്തെ തേയില തോട്ടത്തിൽ നിന്നും മ്ലാവ് എടുത്തു ചാടിയതാണ് അപകടത്തിന് കാരണമായത്. രമേശിന് ശരീരത്ത് ക്ഷതമേറ്റു. ഓട്ടോറിക്ഷയുടെ പിറകേ എത്തിയ ബൈക്ക് യാത്രികനായ ജിതിനിനും ബൈക്ക് മറിഞ്ഞതിനേ തുടർന്ന് കൈകാലുകൾക്ക് പരിക്കേൽക്കുകയായിരുന്നു. ഇരുവരെയും പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാർ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മുൻപും ഇത്തരത്തിൽ നിരവധി തവണ മ്ലാവ് ചാടി അപകടമുണ്ടായിട്ടുള്ളതായി ഇവർ വ്യക്തമാക്കി.