പണിക്കൻകുടി കൊലപാതകം: പ്രതി ബിനോയ് പിടിയിൽ; ഇരുപതു ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത് പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്ന്

പണിക്കൻകുടി കൊലപാതകം: പ്രതി ബിനോയ് പിടിയിൽ; ഇരുപതു ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത് പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്ന്

സ്വന്തം ലേഖകൻ

അടിമാലി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് അറസ്റ്റിൽ. ഇരുപതു ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ബിനോയ്.

ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി ബി​നോ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്. മൂ​ന്നാ​ഴ്ച​മു​ന്പ് കാ​ണാ​താ​യ ബി​ന്ധു​വി​ൻറെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യാ​യ ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പു​പാ​ത​ക​ത്തി​ന​ടി​യി​ൽ​ നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാഴ്ച മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവിൽപോവുകയും ചെയ്തു. ഇതിനിടെ, സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടർന്നാണ് ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പരിശോധന നടത്തിയത്.

മൃ​ത​ദേ​ഹ​ത്തി​ൻറെ മു​ഖം പ്ലാ​സ്റ്റി​ക് ക​വ​റു​കൊ​ണ്ടു മൂ​ടി​, ഉ​വ​സ്ത്ര​ങ്ങ​ൾ നീ​ക്കം​ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ല​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ ച​മ്രം​പ​ട​ഞ്ഞ് ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സ് നാ​യ മ​ണം പി​ടി​ക്കാ​തി​രി​ക്കാ​ൻ മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ​ശേ​ഷം ചാ​ണ​കം ഉ​പ​യോ​ഗി​ച്ചു ത​റ മെ​ഴു​കി.

തു​ട​ർ​ന്ന് മു​ക​ളി​ൽ അ​ടു​പ്പ് പ​ണി​തു. ഇ​തി​ന് മു​ക​ളി​ൽ ജാ​തി​പ​ത്രി ഉ​ണ​ക്കാ​ൻ ഇ​ട്ടി​രു​ന്നു. ചെ​റി​യ അ​ടു​ക്ക​ള ആ​യ​തി​നാ​ൽ ഭി​ത്തി പൊ​ളി​ച്ചു മാ​റ്റി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ര​ണ്ടു വാ​രി​യെ​ല്ലു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അലംഭാവം കാണിച്ചെന്ന് നേരത്തെ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മകൻ അടുക്കളയെക്കുറിച്ച് സംശയം പറഞ്ഞിട്ടും പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ബിനോയ് നാടുവിട്ടത്. പിന്നീട് ആറാംക്ലാസുകാരന്റെ സംശയത്തെ തുടർന്ന് ബന്ധുക്കൾ തന്നെ ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയപ്പോഴാണ് സിന്ധുവിന്റെ മൃത​ദേഹം കണ്ടെത്തിയത്.