
സ്വന്തം ലേഖിക
ഇടുക്കി: നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തിൽ മോഷണം. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ പ്രവർത്തിക്കുന്ന മില്ലിലാണ് മോഷണം നടന്നത്. രാത്രി ഒരു മണിയോടെയാണ് ഒരാൾ ആയുധങ്ങൾ ഉപയോഗിച്ച് ഷട്ടർ ഉയർത്തി അകത്ത് കയറിയത്. മോഷണത്തെ തുടർന്ന് ഇടുക്കി ഡോഗ് സ്ക്വാഡും വിരടായാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങൾക്ക് അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. ബർമുഡ മാത്രം ധരിച്ച് ഷർട്ടിടാതെ തലയിൽ തോർത്തുമുണ്ട് മറച്ചാണ് മോഷ്ടാവ് കടയുടെ അകത്ത് കയറിയത്. ചില്ലറയായി സൂക്ഷിച്ചിരുന്ന 1500 രൂപയും ഭരണികളിൽ സൂക്ഷിച്ച അഞ്ച് കിലോ ഏലക്ക, നാല് കിലോ കുരുമുളക് എന്നിവ മാത്രമാണ് നഷ്ടപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്യമായി യാതൊന്നും കിട്ടാതെ വന്നതോടെ സിസിടിവി ക്യാമറയിൽ നോക്കി ശപിച്ചാണ് മോഷ്ടാവ് പോയത്. സമീപത്തെ കടകളിലെ അടക്കം സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചും അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തുവാനുളള ശ്രമത്തിലാണ് നെടുങ്കണ്ടം പൊലീസ്.