video
play-sharp-fill

ഇടുക്കി മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മലപ്പുറത്തു നിന്ന്  മൂന്നാർസന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് കത്തിയത്

ഇടുക്കി മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മലപ്പുറത്തു നിന്ന് മൂന്നാർസന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് കത്തിയത്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: മൂന്നാർ സന്ദർശനത്തിനെത്തിയ മലപ്പുറം സ്വദേശികളുടെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാഹനത്തിന്‍റെ സെന്‍റര്‍ ലോക്ക് വീഴാതിരുന്നത് യാത്രക്കാര്‍ക്ക് രക്ഷയായി

മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ സഞ്ചാരികളുടെ വാഹനം മൂന്നാര്‍ റോസ് ഗാർഡന് സമീപമെത്തിയപ്പോള്‍ വാഹനം നിന്നുപോയി. ഇതേ തുടര്‍ന്ന് റോഡ് സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് വാര്‍ക്ക് ഷോപ്പില്‍ നിന്നും ആളെ വിളിച്ചുകൊണ്ടുവന്ന് വാഹനം കാണിച്ചു. എന്നാല്‍ മൂന്നാറിലെ തണുപ്പ് കാരണമാകാം വാഹനം നിന്ന് പോയതാണെന്നും കുറച്ച് കഴിഞ്ഞ് സ്റ്റാര്‍ട്ട് ചെയ്താല്‍‌ മതിയെന്നുമാണ് വര്‍ക്ക് ഷോപ്പുകാരന്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ ഡ്രൈവറും മറ്റ് മൂന്ന് പേരും വാഹനം സ്റ്റാര്‍ട്ടാക്കി അല്പദൂരം മുന്നോട്ട് പോകുന്നതിനിടെ വാഹനത്തില്‍ നിന്നും പുക ഉയരുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡ്രൈവറും യാത്രക്കാരും പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.

തൊട്ട് പിന്നാലെ കാര്‍ കത്തുകയായിരുന്നു. കാർ ഭാഗിഗമായി കത്തി നശിച്ചു.