
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു..!! അപകടം ഇടുക്കി മൂലമറ്റത്ത്
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേർ ഒഴുക്കിൽ പെട്ടു മരിച്ചു.
മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മുങ്ങി മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ. അതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു.
കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.
Third Eye News Live
0
Tags :