video
play-sharp-fill

ഇടുക്കിയിൽ നിന്നും കഞ്ചാവുമായി ദമ്പതികളും അത് വാങ്ങാനെത്തിയ യുവാവും അറസ്റ്റിൽ; തമിഴ്നാട്ടിൽ നിന്നെത്തിച്ച 1.870 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു

ഇടുക്കിയിൽ നിന്നും കഞ്ചാവുമായി ദമ്പതികളും അത് വാങ്ങാനെത്തിയ യുവാവും അറസ്റ്റിൽ; തമിഴ്നാട്ടിൽ നിന്നെത്തിച്ച 1.870 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി കേരളത്തിലെത്തിയ ദമ്പതികളെയും അത് വാങ്ങാനെത്തിയ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് ഉസിലംപെട്ടി സ്വദേശി കുമാര്‍(33), ഇയാളുടെ ഭാര്യ രഞ്ജിത (27), ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ ബെെസണ്‍വാലി ടീ കമ്പനി വിഷ്ണു ഭവനില്‍ വിഷ്ണു (22) എന്നിവരെയാണ് 1.870 കിലോഗ്രാം കഞ്ചാവുമായി എസ്റ്റേറ്റ് പൂപ്പാറയില്‍ വച്ച് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാര്‍, രഞ്ജിത എന്നിവര്‍ ഇരുചക്രവാഹനത്തില്‍ എസ്റ്റേറ്റ് പൂപ്പാറയിലെത്തി കഞ്ചാവ് വിഷ്ണുവിന് കെെമാറുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ല പോലീസ് മേധാവി വിയു‌ കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തന്‍പാറ സി.ഐ മനോജ്കുമാര്‍, എസ്.ഐമാരായ ജിജി ജോണ്‍, വി.ടി.എബ്രഹാം, സിപിഒമാരായ എംഡി ഷിജു, അശ്വതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.