ഇടുക്കി ആനച്ചാലില്‍ മദ്യപിച്ചെത്തിയ അച്ഛന്‍ മകനെ തലയ്ക്ക് വെട്ടി; ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ; തടയാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരിക്ക്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കി ആനച്ചാല്‍ മുതുവാൻകുടിയില്‍ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേപിച്ചു.

ആനച്ചാല്‍ മുതുവാൻകുടി മഞ്ചുമലയില്‍ ശ്രീജിത്ത്‌ (16) നാണ് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീജിത്തിന്റെ അച്ഛൻ സിനോജിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തടയാനെത്തിയ ശ്രീജിത്തിൻ്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു.

പിതാവ് സ്ഥിരം മദ്യപിച്ച്‌ വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകൻ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശ്രീജിത്തിൻ്റെ അമ്മയും സഹോദരിയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.