
അതിരൂപതയിൽ കേരളാ സ്റ്റോറിയുടെ പ്രദർശനം വിവാദമായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇടുക്കി അതിരൂപത
ഇടുക്കി : നാടെങ്ങും പ്രതിഷേധം നിലനിൽക്കെ കേരള സ്റ്റോറി എന്ന വിവാദ സിനിമയുടെ പ്രദർശനം നടത്തി വിമർശനങ്ങൾക്ക് ഇരയായിരിക്കുകയാണ് ഇടുക്കി അതിരൂപത.
ഇപ്പോൾ വിവാദം കടുത്ത അവസ്ഥയിൽ വിശദീകരണമായി എത്തിയിരിക്കുകയാണ് അതിരുപത.10 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ പരമായിട്ടാണ് സിനിമയുടെ പ്രദർശനം നടത്തിയെന്നാണ് അതിരൂപത പറയുന്നത്.
വഴിതെറ്റുന്ന കുട്ടികൾക്കായുള്ള ബോധവൽക്കരണം ആണെന്നാണ് അതിരൂപതയുടെ അധ്യക്ഷൻ പറയുന്നത്.കേരളത്തിൽ ഇപ്പോളും ലൗ ജിഹാദ് നിലനിൽക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തത്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നല്‍കിയിട്ടുണ്ട്, സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവത്ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും വിശദീകരണം.
കുട്ടികൾ പ്രണയ കെണിയിൽപ്പെട്ട് വഴിതെറ്റാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് അതിരൂപതയുടെ അധ്യക്ഷൻ പറയുന്നത്.