
ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കൊവിഡില്ല: രണ്ട് പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ
മൂന്നാർ : ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ല. അതേസമയം ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേർ ഇന്ന് രോഗമുക്തരായി.
ജൂണ്‍ 21 ന് കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ ഡ്രൈവര്‍ക്കും, തമിഴ്‌നാട് നിന്നെത്തി ജൂണ്‍ 16 ന് കൊവിഡ് സ്ഥിരീകരിച്ച ഉടുമ്പന്നൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്. നിലവിൽ 50 പേരാണ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

9880 സാമ്പിളുകളാണ് ജില്ലയിൽ നിന്നും ഇതുവരെ പരിശോധനക്കായി അയച്ചത്. ഇന്ന് മാത്രം 399 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. 533 പരിശോധന ഫലങ്ങളാണ് ഇനി ജില്ലയിൽ ലഭിക്കാനുള്ളത്. 10 പേരുടെ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്.
Third Eye News Live
0