
ഇടുക്കി ജില്ലയിൽ ഇന്ന് 4 പേർക്ക് കൊവിഡ്: രോഗം ബാധിച്ചവരിൽ 5 വയസുകാരിയും
സ്വന്തം ലേഖകൻ
മൂന്നാർ : ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 17 ന് ദുബായിയിൽ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28), ജൂൺ 11ന് സൗദി ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ കോടിക്കുളം സ്വദേശിനി (30), റോമിൽ (ഇറ്റലി) നിന്നും ചെന്നൈയിൽ എത്തി 7 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ജൂൺ 13 ന്
കൊച്ചിയിൽ എത്തിയ ഉടുമ്പൻചോല സ്വദേശി (23), ജൂൺ 11 ന് ഡൽഹിയിൽ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശിയായ അഞ്ചു വയസ്സുകാരി എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. നാല് പേരും കൊച്ചിയിൽ നിന്നും ടാക്സിയിൽ സ്വദേശങ്ങളിലെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജില്ലയിൽ ഇന്ന് ആറ് പേർ രോഗമുക്തി നേടി. മേയ് 12 ന് മുംബൈയിൽ നിന്നെത്തുകയും, മേയ് 21 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ശാന്തൻപാറ സ്വദേശി, മേയ് 16 ന് ചെന്നൈയിൽ നിന്നെത്തുകയും മേയ് 30 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മൂന്നാർ സ്വദേശിനി,
മേയ് 31 ന് ഡൽഹിയിൽ നിന്നെത്തി ജൂൺ 5ന് രോഗം സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി, മേയ് 29 ന് ദുബായിൽ നിന്നെത്തി ജൂൺ 6 ന് കൊവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി, ജൂൺ 3 ന് മുംബൈയിൽ നിന്നെത്തി 13 ന് രോഗം സ്ഥിരീകരിച്ച മൂന്നാർ സ്വദേശി,
ജൂൺ 5 ന് ചെന്നൈയിൽ നിന്നെത്തി 18ന് കൊവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം കെ.പി കോളനി സ്വദേശി എന്നിവരുടെ പരിശോധനാ ഫലങ്ങളാണ് ഇന്ന് നെഗറ്റീവായത്. ജില്ലയിൽ ഇതുവരെ 57 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 47 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇന്ന് മാത്രം 224 സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.