ഈദി അമീനും ഇന്ത്യൻ പ്രധാന മന്ത്രിയും: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥയിലെ ഇന്ത്യൻ യാഥാർത്ഥ്യമെന്ത്

ഈദി അമീനും ഇന്ത്യൻ പ്രധാന മന്ത്രിയും: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥയിലെ ഇന്ത്യൻ യാഥാർത്ഥ്യമെന്ത്


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം ഇന്ത്യയിലെ റിസർവ് ബാങ്ക് തലവനായ ഊർജിത് പട്ടേലിന്റെ രാജിയായിരുന്നു. ഇതിന് പിന്നാലെ മോദിയുടെ വിശ്വസ്തനെ റിസർവ് ബാങ്ക് ഗവർണറായി പ്രധാനമന്ത്രി നിയമിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ ഉഗാണ്ടൻ ഭരണാധികാരി ഈദി അമീനിന്റെ ജീവിത സിനിമയിലെ രംഗങ്ങൾ പുറത്ത് വന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ കഥ ഇങ്ങനെ.

ഉഗാണ്ടയിലെ സ്വേച്ഛാധിപതിയായിരുന്ന ഈദി അമീനെക്കുറിച്ച് 1981ൽ ഇറങ്ങിയ ‘Rise & Fall of Idi Amin’ എന്ന സിനിമയിൽ ഈദി ആമീൻ ഉഗാണ്ടൻ റിസർവ് ബാങ്ക് ഗവർണറെ സമീപിക്കുന്ന ഒരു രംഗമുണ്ട്. ഈദി അമീന്റെ ഭരണം ഉഗാണ്ടയുടെ സാമ്പത്തിക അടിത്തറ തകർത്തു കളയുകയും കീറക്കടലാസിന്റെ വില പോലുമില്ലാതെ ഉഗാണ്ടൻ കറൻസി നിലം പതിക്കുകയും ചെയ്ത ഘട്ടത്തിലാണ് അദ്ദേഹം റിസർവ് ബാങ്ക് ഗവർണറെ സമീപിക്കുന്നതും ഇന്റലിജൻസ് മിഷൻ ആരംഭിക്കാൻ ഒരു മില്യൺ ഡോളർ അടിയന്തിരമായി ആവശ്യപ്പെടുന്നതും. രാജ്യം പാപ്പരായിരിക്കുകയാണെന്നും റിസർച്ച് ബാങ്കിന്റെ കയ്യിൽ വിദേശ കറൻസിയേ ഇല്ലായെന്നും വിദേശ വിപണിയിൽ ഉഗാണ്ടൻ കറൻസിക്ക് ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ലെന്നും റിസർച്ച് ബാങ്ക് ഗവർണ്ണർ ഭരണാധികാരിയായ ഈദി അമീന് മറുപടി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേട്ട് ക്ഷുഭിതനായ ഈദി അമീൻ റിസർവ് ബാങ്ക് ഗവർണറെ പട്ടാളക്കാരെ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ് ഉണ്ടായത്. പട്ടാളക്കാർ റിസർവ് ബാങ്ക് ഗവർണറെ വലിച്ചിഴച്ചു കൊണ്ട് പോകുന്നതിനിടയിൽ ആ വഴിയിലൂടെ കടന്നുപോയ നിരക്ഷരനായ ഒരു ചെറുപ്പക്കാരനെ പുതിയ റിസർവ് ബാങ്ക് ഗവർണറായി ഈദി അമീൻ നിയമിക്കുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രമെന്ന പദത്തിന്റെ അർത്ഥമെന്തെന്ന് പോലും അറിയാത്ത ആ പയ്യനോട് തനിക്ക് വേണ്ടി കുറെ പണം അടിക്കുവാൻ ഈദി അമീൻ ആവശ്യപ്പെടുന്നതും അയാൾ അതനുസരിച്ച് നോട്ട് അച്ചടിക്കുന്നതുമാണ് തുടർന്നുള്ള രംഗങ്ങളിൽ. ഈദി അമീന്റെ ജീവിതകഥയിലെ ഈ രംഗത്തിന് നിലവിലുള്ള ഇന്ത്യൻ സാഹചര്യങ്ങളുമായി വളരെ സാദൃശ്യമുണ്ട്. രാജ്യത്തിന്റെ മാറുന്ന അവസ്ഥയെ ഈ സിനിമാ രംഗം വളരെ കൃത്യമായി നമുക്ക് മുന്നിൽ ഓർമ്മപ്പെടുത്തുന്നുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് കരുതൽ ശേഖരത്തിന്റെ ഒരു ഭാഗം – 3.6 ലക്ഷം കോടി രൂപ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായും റിസർവ് ബാങ്ക് അത് നിരസിച്ചതായും ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിലേക്ക് സർക്കാരിന്റെ കൈകൾ നീണ്ടു ചെല്ലുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഗവർണറായിരുന്ന ഊർജിത് പട്ടേൽ കേന്ദ്ര സർക്കാരിനെ ഓർമ്മപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് ഊർജിത് പട്ടേലിന്റെ രാജിയിൽ കലാശിച്ചത്. ഇതേത്തുടർന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത ശക്തികാന്തദാസിനെ റിസർവ് ബാങ്കിന്റെ ഗവർണറായി കേന്ദ്രസർക്കാർ നിയമിക്കുന്നത്. ചരിത്രത്തിൽ ബിരുദമുള്ള ശക്തികാന്തദാസ് നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലംകയ്യായി പ്രവർത്തിച്ചിരുന്നു എന്നതാണ് റിസർവ് ബാങ്ക് ഗവർണർ പദവിയിലേക്ക് അദ്ദേഹത്തെ നിയമിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചതും. ചരിത്രത്തിൽ നിന്ന് പാഠം പഠിക്കേണ്ടത് നമ്മളാണ്… ഈ രാജ്യത്തെ ജനങ്ങളാണ്…