video
play-sharp-fill
ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി അമ്മക്ക് പരാതി നൽകിയിരുന്നു: എന്നാൽ ദിലീപ് വിലക്കി; ഇടവേള ബാബു പോലീസിനു നൽകിയ മൊഴി പുറത്ത്

ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി അമ്മക്ക് പരാതി നൽകിയിരുന്നു: എന്നാൽ ദിലീപ് വിലക്കി; ഇടവേള ബാബു പോലീസിനു നൽകിയ മൊഴി പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും കേസിലെ മുപ്പതാം സാക്ഷിയുമായ ഇടവേള ബാബു പോലീസിന് നൽകിയ മൊഴി പുറത്തായി. തന്റെ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി ‘അമ്മ’യ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നുവെന്നും ഇടവേള ബാബു മൊഴി നൽകി.  എന്നാൽ ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നൽകിയില്ലെന്നായിരുന്നു ‘അമ്മ’ ഭാരവാഹികളുടെ ഇതുവരെയുള്ള വാദം. എന്നാൽ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇടവേള ബാബുവിന്റേതായി ഇപ്പോൾ പുറത്ത് വന്ന മൊഴി.