video
play-sharp-fill

ബിനീഷ് ബാസ്റ്റിൻ അമ്മയിൽ അംഗമല്ല , ആ വിഷയത്തിൽ പ്രതികരിക്കാനാവില്ലെന്നു  ഇടവേള ബാബു

ബിനീഷ് ബാസ്റ്റിൻ അമ്മയിൽ അംഗമല്ല , ആ വിഷയത്തിൽ പ്രതികരിക്കാനാവില്ലെന്നു ഇടവേള ബാബു

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കോളേജ് യൂണിയൻ വേദിയിൽ നടൻ ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും ഇടയിലുണ്ടായ വിഷയത്തിൽ പ്രതികരണത്തിനില്ലെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു.

വിഷയത്തെക്കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിൻ ‘അമ്മ’യിൽ അംഗമല്ലെന്നും ഇടവേള ബാബു പറഞ്ഞു. മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് ‘അമ്മ’യിൽ അംഗത്വത്തിന് അപേക്ഷിക്കാൻ
അഭിനേതാക്കൾക്കുള്ള മാനദണ്ഡം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുലക്ഷം രൂപയാണ് മെമ്പർഷിപ്പ് ഫീസ്. ‘ഒരു അഭിനേതാവ് സിനിമയിൽ സജീവമായതിന് ശേഷം അപേക്ഷിക്കുമ്പോഴേ അംഗത്വം നൽകാറുള്ളൂ.

അംഗത്വ ഫീസായ ഒരു ലക്ഷം രൂപ കടം വാങ്ങി അപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവരുതെന്നും അത് സിനിമയിലെ വരുമാനത്തിൽ നിന്നുതന്നെ ആവണമെന്നുമാണ് ഞങ്ങളുടെ നിലപാട്.’

എന്നാൽ അഭിനേതാക്കളെയൊന്നും അംഗത്വത്തിനായി അങ്ങോട്ടുപോയി ക്ഷണിക്കാറില്ലെന്നും ഇടവേള ബാബു പറഞ്ഞു. താരസംഘടനയിൽ അംഗങ്ങളല്ലാത്ത സൗബിൻ ഷാഹിറിനെപ്പോലെയുള്ള പ്രധാന താരങ്ങളുമുണ്ട്.