
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ഇടമലയാർ ഗവ യുപി സ്കൂളിൽ കാട്ടാന ആക്രമണം. വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടം സ്‌കൂള്‍ തകര്‍ത്തത്. ഇന്ന് രാവിലെ പരീക്ഷ എഴുതാനെത്തിയ കുട്ടികളാണ് ക്ലാസ് മുറികളും വാട്ടര്‍ ടാങ്ക് അടക്കമുള്ളവയും തകര്‍ന്നുകിടക്കുന്നത് കണ്ടത്. ബെഞ്ചും ഡെസ്‌കും കസേരകളുമെല്ലാം കാട്ടാനക്കൂട്ടം തകര്‍ത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.
സ്‌കൂളിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കിയത്.
2016ലും ഇതേ സ്‌കൂളില്‍ കാട്ടാന ആക്രമണം നടന്നിരുന്നു. സ്കൂളില്‍ ഇതിനു മുന്‍മ്ബും കാട്ടാന ആക്രമാണം ഉണ്ടായിട്ടുണ്ട്.