
ഇടവേള ബാബുവിന്റെ വെറുപ്പിന്റെ സുവിശേഷം: ചുട്ട മറുപടിയുമായി വുമൺ കളക്ടീവ് ഇൻ സിനിമ: അവൾ മരിച്ചിട്ടില്ല, തല ഉയർത്തി തന്നെ ഇവിടെ ജീവിക്കുന്നു; പ്രമുഖ താരങ്ങൾ ആരും തന്നെ മറുപടി നൽകാതെ നിശബ്ദരായി നിൽക്കുന്നു
തേർഡ് ഐ സിനിമ
കൊച്ചി: ട്വന്റി ട്വന്റിയിൽ ഭാവന മരിച്ചതായും, അമ്മയുടെ അടുത്ത സിനിമയിൽ ഭാവന ഉണ്ടാകില്ലെന്നുമുള്ള വെറുപ്പിന്റെ സുവിഷേത്്തിന് ചുട്ടമറുപടിയുമായി വനിതാ കൂട്ടായ്മ. പ്രമുഖ താരങ്ങൾ ആരും തന്നെ വിവാദത്തിൽ ഒരക്ഷരം മിണ്ടാതെ ഇരിക്കുമ്പോഴാണ് ഇപ്പോൾ വനിതാ കൂട്ടായ്മ ശക്തമായ നിലപാടും സ്വീകരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
താരസംഘടനയായ അമ്മയിൽ നിന്നും രാജി വെച്ച നടി ഭാവനയെ കുറിച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശങ്ങൾക്കെതിരേ വിമർശനവുമായി വനിതാ ചലച്ചിത്ര കൂട്ടായ്മ (ഡബ്ല്യുസിസി) രംഗത്ത്. ഇടവേള ബാബുവിന്റെ പരാമർശത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അവൾ മരിച്ചിട്ടില്ല, അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു.! മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോയെന്ന എഎംഎംഎയുടെ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു’, ഡബ്ല്യുസിസി പറഞ്ഞു. സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് നടി പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചതെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.