മരണാസന്നയായ അമ്മയുടെ ആഗ്രഹം ; ഐസിയുവില്‍ 26 കാരി വിവാഹിതയായി..! ചടങ്ങ് കണ്ടുനിന്ന അമ്മ മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ
പട്ന: മകളുടെ വിവാഹം കാണണമെന്ന മരണാസന്നയായ അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റി മകൾ. അങ്ങനെ, ആശുപത്രി ഐസിയുവില്‍ കിടക്കുന്ന അമ്മയുടെ മുന്നില്‍ വെച്ച്, 26 കാരിയായ യുവതി വിവാഹിതയായി . നിറഞ്ഞ കണ്ണുകളോടെ ആ ചടങ്ങ് കണ്ടുനിന്ന അമ്മ, അതു കഴിഞ്ഞ് മണിക്കൂറിനകം മരണത്തിന് കീഴടങ്ങി.

video
play-sharp-fill

ഗയയിലെ മജിസ്ട്രേറ്റ് ആശുപത്രി ഐ സി യുവിലാണ് സംഭവം. ബാലി ഗ്രാമവാസിയായ ലാലൻ കുമാറിന്റെ മകൾ ചാന്ദ്നിയാണ് അത്യാസന്ന നിലയിൽ ചികിത്സയിലുള്ല അമ്മ പൂനം കുമാരി വർമ്മയുടെ മുന്നിൽ വച്ച് താലി ചാർത്തിയത്. കൊവിഡാനന്തരം ഹൃദയരോഗം കലശലായ പൂനം കുമാരി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു.

പൂനത്തിന്റെ അവസ്ഥ വളരെ മോശമായെന്ന് ഡോക്ടർമാർ ബന്ധുകളെ അറിയിച്ചിരുന്നു. ഇതിനിടെയാണ് തന്റെ അവസാന ആഗ്രഹം പൂനം ഉറ്റവരെ അറിയിച്ചത്. മകളുടെ വിവാഹം കൂടി കാണണം എന്നതായിരുന്നു ആ ആഗ്രഹം.
മാസങ്ങൾക്ക് മുമ്പു തന്നെ പൂനത്തിന്റെ മകൾ ചാന്ദ്നിയുടെ വിവാഹം സലീംപൂർ ഗ്രാമവാസിയായ സുമിത്ത് ഗൗരവുമായി നിശ്ചയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ ആഗ്രഹമറിഞ്ഞ ചാന്ദ്നി ഈ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. തുടർന്ന്, ഇരുകുടുംബങ്ങളും ചേർന്ന് ഐ സി യുവിൽ കിടക്കുന്ന അമ്മയുടെ മുന്നിൽവച്ച് വിവാഹം നടത്താൻ തീരുമാനിച്ചു.

വിവാഹ വസ്ത്രമണിഞ്ഞ് എത്തിയ ചാന്ദ്നിയും സുമിത്തും അമ്മയുടെ മുന്നിൽ വച്ച് വരണമാല്യം അണിഞ്ഞു. ഇരു കുടുംബങ്ങളിലെയും രണ്ട് അംഗങ്ങൾ ഈ മുഹൂർത്തത്തിന് സാക്ഷിയായി. വിവാഹം കഴിഞ്ഞ് അൽപ്പസമയത്തിനകം തന്നെ പൂനം കുമാരി മരണത്തിന് കീഴടങ്ങി.