
തിരുവനന്തപുരം : രണ്ട് ഐ.എ.എസുകാരുടെ തോന്ന്യവാസത്തിന്റെ ജീവിക്കുന്ന രക്ഷതാസാക്ഷികളാകേണ്ടിവന്ന വഫയും സ്വപ്നയും .
രണ്ട് ഐ.എ.എസുകാരുടെയും വഴിവിട്ട ജീവിതത്തെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സമാനതകള്‍ ഏറെ. അധികാരത്തിന്റെ ഉന്നതങ്ങളില്‍ നിക്കുന്ന ഐ.എ.എസ് ഏമാന്മാരുടെ ചതിയില്‍ ഇരുവരും കേസില്‍ പ്രതികളായി. എന്നാല്‍ അതിന് കാരണക്കാരായ രണ്ടു പേരും ഇന്ന് അധികാരത്തിന്റെ ആര്‍ഭാടത്തില്‍ ഉളുപ്പ് ലവലേശമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുഖലോലുപതയില്‍ ജീവിതം സുഖിക്കുന്നു.
സ്വര്‍ണ്ണ കടത്തില്‍ എല്ലാം കാട്ടിക്കൂട്ടിയ ശിവങ്കരന്‍ ഒടുവില്‍ പുസ്തകമെഴുതി നല്ല പിള്ള ചമയാന്‍ നോക്കിയപ്പോഴാണ് സ്വപ്ന മിണ്ടി തുടങ്ങിയത്. ശിവങ്കരന് ഇല്ലാത്ത നട്ടെല്ല് തനിക്ക് ഉണ്ടെന്ന് സ്വപ്ന തെളിയിച്ചതായി സമൂഹം വിലയിരുത്തുന്നതും അതുകൊണ്ട് തന്നെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ബഷീറിന്റെ കൊലപാതകത്തിന് ശേഷം ശ്രീറാം അത്തരമൊരു ശ്രമത്തിന് തുനിഞ്ഞില്ല, അതിനാല്‍ തന്നെ വഫയ്ക്ക് ആ രാത്രിയില്‍ നടന്നതും അതിന് മുമ്പേയുള്ളതുമായ കാര്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് മുന്നില്‍ വച്ച് ഓര്‍ത്ത് എടുക്കേണ്ടിവന്നിട്ടില്ല.
ശ്രീറാം വിവാഹിതനായ ഘട്ടത്തിലും ഒടുവില്‍ ജില്ലാകളക്ടറായ ഘട്ടത്തിലും സമൂഹം വഫയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. രണ്ടു മക്കളെ അനാഥരാക്കി, ഒരു സ്ത്രീയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാക്കിയ ശ്രീറാമിന് ഇന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കൊലക്കേസില്‍ ഒന്നാം പ്രതിയെ ജില്ലാ കളക്ടറായി വാഴിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തു. നഷ്ടപ്പെട്ടത് ബഷീറിന്റെ കുടുംബത്തിന് മാത്രം.
ഐ.എ.എസുകാരെ പോലും വെല്ലുംവിധം ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുകയും യു.എ.എ.ഇയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെക്കാള്‍ സ്വാധീനവും ഉണ്ടായിരുന്ന സ്വപ്ന ഉയര്‍ച്ചയുടൈ കൊടുമുടിയില്‍ നിന്ന് താഴേക്ക് വലിച്ചിട്ടത് ഇന്ന് സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളില്‍ സുഖിക്കുന്ന ശിവങ്കരനാണെന്ന് സമൂഹം ഉറച്ച് വിശ്വസിക്കുന്നു.
സമാനതകളില്ലാത്ത പ്രതിഷേധമാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ടുയരുന്നത്. ഐഎഎസ് അസോസിയേഷന്‍ പോലും ശ്രീറാമിനെ കളക്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല.
ഐഎഎസുകാര്‍ക്ക് സെക്രട്ടറിയായി പ്രെമോഷന്‍ കിട്ടുന്നതിന് മുൻപ് കളക്ടറായി നിയമനം നല്‍കേണ്ടതുണ്ടെന്നും ഈ സാങ്കേതികതയിലാണ് നിയമനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. അത്തരമൊരു നിര്‍ബന്ധം ചട്ടങ്ങളില്‍ ഇല്ല. ഐഎഎസുകാര്‍ക്ക് ഫീല്‍ഡ് എക്സ്പീരിയന്‍സ് വേണമെന്നതാണ് ചട്ടം.
സബ് കളക്ടര്‍ കാലാവധിയും ഇതിന് വേണ്ടി പരിഗണിക്കാം. മുൻപ് സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം കളക്ടറായ ഐഎഎസുകാരനും കേരളത്തിലുണ്ട്. ഡോ ജയതിലക് കോഴിക്കോട് കളക്ടറായത് പ്രെമോഷന് ശേഷമാണ്. അത്തരം അവസരത്തില്‍ കളക്ടറുടെ പദവി ഉത്തരവിലൂടെ സെക്രട്ടറി റാങ്കാക്കിയാല്‍ മതിയാകും. അഞ്ചു മാസം കളക്ടറായവരും ഉണ്ട്. ഇതെല്ലാം മറച്ചു വച്ചാണ് ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുഖ്യമന്ത്രി ന്യായീകരണവുമായി എത്തിയത്.
പണവും ആള്‍ബലവുമുണ്ടെങ്കിലും എന്തും തങ്ങളുടെ വരുതിയിലാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ശ്രീറാമും ശിവശങ്കരനും. ശ്രീറാമും ശിവശങ്കരനും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ല, മറിച്ച് ആ കുറ്റകൃതൃങ്ങളില്‍ തുല്യമായ പങ്കാളികളാണ്. ബഷീറിനെ കാര്‍ ഇടിച്ചു കൊലപെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം തുടരുകയാണ്.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ആലപ്പുഴ കളക്റ്റ്രേറ്റിന് മുന്നില്‍ പ്രതിഷേധം സംഗമം നടത്തും. കെ എം ബഷീറിന്റെ സഹപാഠികളുടെ സത്യഗ്രഹവും ഉണ്ടാകും. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തലത്തില്‍ എസ് ഡി പി ഐയും പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്
ശ്രീറാം വെങ്കിട്ടരാമന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷക്കരിക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം രണ്ട് പാര്‍ട്ടികളും ബഹിഷ്‌കരിക്കും. ജില്ലാ കലക്ടര്‍ എന്ന നിലയില്‍ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി ചെയര്‍മാന്‍. ശ്രീറാം ചുമതലയേറ്റശേഷം ആദ്യം നടക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗമാണ് ഇന്നത്തേത്. കാന്തപുരവും പ്രതിഷേധത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ല.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്‌ട്രേറ്റുകളിലേക്കും ജൂലൈ 30 ശനിയാഴ്ച മാര്‍ച്ച് നടക്കും.
മാര്‍ച്ചില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരും അണിചേരും. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കളക്ടറായി നരഹത്യ കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് നേരത്തെ മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ചിരുന്നു.



