വിദേശയാത്രക്ക് പോകാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലടി; റിട്ടയേര്‍ഡ് ഐ.എ.എസുകാരന് വേണ്ടി വെട്ടിയത് ജൂനിയര്‍ ഐ.എ എസുകാരനെ; വിദേശ യാത്രകളെല്ലാം കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചിലവാക്കി…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചിലവാക്കിയാണ് രാഷ്ട്രീയ ബന്ധമുള്ള കേരളത്തിലെ ഐ എ എസ്- നോണ്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രകൾ.

രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ യാത്രാ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്ക് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇത്തരം യാത്രാ സംഘങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗത്ത് കൊറിയയിലെ സിയോളിലേക്കുള്ള യാത്ര സംഘത്തില്‍ നിന്ന ഒരു പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥന്‍ അടുത്തിയിടെ പുറത്തായിരുന്നു. രണ്ട് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് ആ യാത്രക്കുള്ള അനുമതി ലഭിച്ചതെങ്കിലും അവസാന നിമിഷം സര്‍ക്കാരിന്റെ ഉന്നതങ്ങളിലിരിക്കുന്ന റിട്ടയര്‍ ചെയ്ത സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന് വേണ്ടി താരതമ്യേന ജുനിയറായ ഐ എ എസുകാരനെ വെട്ടിക്കളഞ്ഞു. രാഷ്ട്രീയ ഇടപടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് റിട്ടയര്‍ ചെയ്തയാള്‍ക്ക് വേണ്ടി നിലവിലുള്ള ഐ എ എസുകാരന്‍ പുറത്തായത്.

കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയും മുന്‍ ഐ എഫ് എസ് ഓഫീസറുമായ വേണുരാജമണി വിയത്‌നാമിലേക്ക് നടത്തിയ സന്ദര്‍ശനത്തില്‍ കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ അനുഗമിച്ചത്. കൃഷിയില്‍ വിയത്‌നാം നേടിയ മികവുകള്‍ കണ്ട് ബോധ്യപ്പെടുന്നതിന് വേണ്ടി നടത്തിയ യാത്രയില്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാതെ ഒറ്റ കാര്‍ഷിക ശാസ്ത്രജ്ഞരോ ഈ രംഗത്തെ മറ്റു വിദഗ്ധരോ ഉണ്ടായിരുന്നില്ല.

ഉദ്യാഗസ്ഥര്‍ക്ക് വിദേശത്ത് നടക്കുന്ന എക്‌സിബിഷനുകളിലും, വര്‍ക്ക് ഷോപ്പുകളിലും, സമ്മേളനങ്ങളിലും സാധാരണഗതിയില്‍ പങ്കെടുക്കേണ്ടി വരും. അതെല്ലാം ആ വകുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരാണ് പങ്കെടുക്കേണ്ടത്. ഇതു പോലെ റിട്ടയര്‍ ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥരല്ല പങ്കെടുക്കേണ്ടതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.