play-sharp-fill
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീർ ജെകെപിഎം പാർട്ടി അധ്യക്ഷനുമായ ഷാ ഫൈസൽ പൊതുസുരക്ഷാ നിയമ പ്രകാരം അറസ്റ്റിൽ

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീർ ജെകെപിഎം പാർട്ടി അധ്യക്ഷനുമായ ഷാ ഫൈസൽ പൊതുസുരക്ഷാ നിയമ പ്രകാരം അറസ്റ്റിൽ

സ്വന്തം ലേഖകൻ

ശ്രീനഗർ: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റെ് (ജെകെപിഎം) പാർട്ടി അധ്യക്ഷനുമായ ഷാ ഫൈസൽ പൊതുസുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും അലി മുഹമ്മദ് സാഗർ, സർതാജ് മദനി, ഹിലാൽ ലോൺ എന്നിവരും നിലവിൽ പൊതുസുരക്ഷാ നിയമപ്രകാരം തടവിലാണ്.

കഴിഞ്ഞവർഷം ഓഗസ്റ്റ് 14 മുതൽ ഷാ ഫൈസൽ കരുതൽ തടങ്കലിലാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിലേക്കു മാറ്റി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ ഇവിടെ നിന്നു മാറ്റുമോ എന്നു സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ കൂടാതെ ആരെയും മൂന്നു മാസം വരെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അനുമതി നൽകുന്നതാണു പൊതുസുരക്ഷാ നിയമം. ഒമർ അബ്ദുള്ളക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതു ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയെ ഹർജി നൽകിയിട്ടുണ്ട്.