
ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു; കരിയറിലെ മോശം അവസ്ഥയെക്കുറിച്ച് ദീപിക പദുകോണ്‍
ദീപിക പദുക്കോൺ ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ്. അഭിനയ വൈദഗ്ധ്യം കൊണ്ട് മാത്രമല്ല ട്രെൻഡിംഗ് വസ്ത്രങ്ങളിലൂടെയും ദീപിക ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 15 വർഷത്തിലേറെയായി ബോളിവുഡിൽ സജീവമായ നടി ഇതിനോടകം തന്നെ നിരവധി സൂപ്പർ ഹിറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ദീപികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓം വലിയ വിജയമായിരുന്നു. ഉയർച്ച താഴ്ചകൾ നേരിട്ട ശേഷം, 2012ൽ പുറത്തിറങ്ങിയ കോക്ടെയ്ൽ എന്ന സിനിമയിലൂടെ നടിയുടെ കരിയർ മാറി മറിഞ്ഞു.
എന്നാൽ ഇപ്പോൾ കരിയറിലെ ഒരു ദുഷ്കരമായ ഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപിക. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ വിഷാദരോഗം തന്നെ പിടികൂടിയെന്നും ആ സമയത്ത് സ്വന്തം ജീവൻ എടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും എന്നാൽ വിഷാദരോഗത്തോട് പോരാടി മരണത്തിന് കീഴടങ്ങാതെയാണ് താൻ വിജയിച്ചതെന്നും നടി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
