ഐ ലവ് യു നരേൻ ;കാലങ്ങളായി മനസ്സിൽ അടക്കിപ്പിടിച്ച പ്രണയം പങ്കു വെച്ച് നടി സുരഭി ലക്ഷ്മി ; തനിക്ക് നരേനോട് കടുത്ത പ്രണയം ആയിരുന്നു; ഡയറി മുഴുവന്‍ ഐ ലവ് യൂ എന്നെഴുതി; എന്നാൽ സംഭവിച്ചതോ ?

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി :മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരിയായ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. കൈ നിറയെ അവസരങ്ങളാണ് ഇപ്പോള്‍ സുരഭിയെ തേടിയെത്തുന്നത് . എന്നാൽ ഒരു അഭിമുഖത്തിലൂടെ തന്റെ പ്രണയത്തെ കുറിച്ച് സുരഭി ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. തനിക്ക് പ്രണയം തോന്നിയിട്ടുള്ള സെലിബ്രിറ്റിയെ കുറിച്ച്‌ അഭിമുഖത്തില്‍ താരം പറയുന്നത് .

‘പ്രണയം പറഞ്ഞിട്ടില്ല. പക്ഷെ കുത്തിയിരുന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബൈ ദ പീപ്പിള്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത്. നരേന്‍ പൊലീസ് ഓഫീസറായിരുന്നല്ലോ ആ സിനിമയില്‍. അന്ന് നരേനെ ഒന്നും അറിയില്ല, ഇത് ആരാ എന്നൊന്നും അറിയില്ലല്ലോ. അന്ന് ഞാന്‍ ഒരു ഡയറി മുഴുവന്‍ ഐ ലവ് യൂ, ഐ ലവ് യൂ എന്ന് എഴുതിയിട്ടുണ്ട്.ഇപ്പൊ അടുത്ത് ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അപ്പൊ നരേന്‍ ചേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങളോട് പണ്ട് എനിക്ക് ഭയങ്കര പ്രേമമായിരുന്നു, എന്നിട്ട് ഒരു ഡയറി മുഴുവന്‍ ഞാന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, എന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ അത് മൂപ്പര്‍ക്ക് അയച്ചുകൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ ലവ് യൂ നരേന്‍ എന്നായിരുന്നു അതില്‍. അന്ന് സുനില്‍ എന്നെങ്ങാണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെ എഴുതാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ നരേന്‍ എന്നെഴുതിയത്. കാരണം എന്റെ വീടിന്റെ അടുത്ത് സുനില്‍ എന്ന പേരിലുള്ള ഒരു ചേട്ടന്‍ ഉണ്ട്. ഡയറി കണ്ടുപിടിച്ചിട്ട് ഇനി അതൊരു പ്രശ്നമാവേണ്ട എന്ന് വിചാരിച്ചാണ് നരേന്‍ എന്ന് തന്നെ എഴുതിയത്. പണ്ട് പ്ലസ് വണ്ണിനൊക്കെ പഠിക്കുമ്പോഴാണ് ,’ സുരഭി ലക്ഷ്മി പറഞ്ഞു.

തന്നെക്കുറിച്ച്‌ ആര്‍ക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന ചോദ്യത്തിന്, കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും എന്നാല്‍ താന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്നും സുരഭി മറുപടി പറഞ്ഞു. ഗോസിപ്പിനെക്കുറിച്ച്‌ ഉള്ള ചോദ്യത്തിന്, ‘എന്റെ കയ്യില്‍ ധാരാളം പൈസയുണ്ട്. ഞാന്‍ ഭയങ്കര കോടീശ്വരിയാണ്, എന്നൊക്കെ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം,’ എന്ന് സുരഭി ലക്ഷ്മി പറയുന്നു.

സിനിമാതാരങ്ങള്‍ അതിവേഗത്തില്‍ വണ്ടിയോടിച്ച്‌ അപകടങ്ങള്‍ വരുത്തിയ വാര്‍ത്തകള്‍ നമ്മള്‍ മുന്‍പു കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ മനുഷ്യത്വം കൊണ്ട് മാതൃകയായിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. നടുറോഡില്‍ ആപത്തില്‍ പെട്ടുകിടക്കുന്ന ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനായി അയാളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു സുരഭി.

ഏപ്രില്‍ 12ന് രാത്രി സുഹൃത്തിന്റെ വീട്ടില്‍ ഇഫ്താര്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് തൊണ്ടയാട് ബൈപാസിനു അടുത്തു അസ്വഭാവികമായ രീതിയില്‍ ഒരു ജീപ്പ് നിര്‍ത്തിയത് സുരഭി കണ്ടത്.അടുത്ത ബില്‍ഡിംഗിലെ സെക്യൂരിറ്റി ജീവനക്കാര്‍ സഹായത്തിനായി സുരഭിയുടെ കാറിനു മുന്നിലും കൈനീട്ടി. സംഭവം അന്വേഷിച്ചപ്പോഴാണ്, നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പിന്റെ ഡ്രൈവര്‍ സീറ്റില്‍ കുഴഞ്ഞിരിക്കുന്ന യുവാവിനെ സുരഭി കണ്ടത്