കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍;മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.വിതുര സ്വദേശി 37കാരൻ അജിത്ത് ആണ് പിടിയിലായത്.മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്.

കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നുവെന്ന് പൊലസ് പറഞ്ഞു.കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അജിത്തും ഭാര്യയും.സംശയ രോഗത്തിന്‍റെ പേരില്‍ അജിത്തും ഭാര്യയും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവ് പോലെ വഴക്കിനിടെയാണ് അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.തുടര്‍ന്ന് അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.