ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ ഭാര്യ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് മുട്ടത്തറ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിന്‍ സുരേഷ് നിലയത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയും യുവതിയുടെ കാമുകനുമായ നെടുമങ്ങാട് സ്വദേശി കെ വിഷ്ണുവിനെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു.

video
play-sharp-fill

ഡ്രൈവറായ കെ ശിവപ്രസാദും യുവതിയും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖിലയും അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി ശിവപ്രസാദിനോട് പറഞ്ഞിരുന്നത്. ഇയാള്‍ സ്ഥിരമായി ശിവപ്രസാദിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ശിവപ്രസാദിന് ഇരുവരുടെയും ബന്ധത്തില്‍ സംശയമുണ്ടായിരുന്നു.

ഇതിനിടയിലാണ് വിഷ്ണുവും അഖിലയും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് ചുവരില്‍ എഴുതി വെച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.അന്വേഷണത്തിനു പിന്നാലെ ഒളിവില്‍ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാട് ഒരുമിച്ച് താമസിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group