video
play-sharp-fill

കുടുംബവഴക്ക്; അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കുടുംബവഴക്ക്; അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Spread the love

സ്വന്തം ലേഖകൻ

അരുവിക്കര: തിരുവനന്തപുരം അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം.

ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ വിമലയുടെ ഭർത്താവ് ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമലയും ഭർത്താവ് ജനാർദ്ദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് ജനാർദ്ദനൻ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. തൽക്ഷണം തന്നെ വിമല മരിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജനാർദ്ദനനെ അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു.