കുരുമുളക് പറിക്കുന്നതിനിടെ ഭര്‍ത്താവ് കിണറ്റില്‍ വീണു ; രക്ഷപ്പെടുത്താന്‍ സാഹസികമായി ഇറങ്ങിയ ഭാര്യയും വെള്ളത്തിൽ ; ഒടുവിൽ രക്ഷകരായി അഗ്‌നിരക്ഷാ സേന

Spread the love

കൊച്ചി: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ സാഹസികമായി കയറില്‍ തൂങ്ങി ഇറങ്ങി ഭാര്യ. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കയറില്‍ നിന്ന് പിടിവിട്ട് ഭാര്യയും വെള്ളത്തില്‍ വീണു. ഒടുവില്‍ ഇരുവരെയും അഗ്‌നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.

video
play-sharp-fill

പിറവം നഗരസഭ 8-ാം വാര്‍ഡില്‍ പാറേക്കുന്നില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലഞ്ഞിക്കാവില്‍ രമേശന്‍ (66), ഭാര്യ പത്മം(56) എന്നിവരാണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. രമേശന്‍ കിണറ്റില്‍ വീഴുന്നതു കണ്ട പത്മം സമീപത്തു നിന്നു കയര്‍ കൊണ്ടു വന്നു. ഓടിയെത്തിയ നാട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ പത്മം തന്നെ കിണറ്റില്‍ ഇറങ്ങി. പകുതി ഇറങ്ങിയപ്പോള്‍ കയര്‍ വഴുതി പത്മവും കിണറ്റിലേക്കു വീഴുകയായിരുന്നു.

വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ രമേശനെ അഗ്‌നിരക്ഷാ സേന എത്തും വരെ പത്മം താങ്ങി നിര്‍ത്തി. കിണറ്റില്‍ 5 അടി ഉയരത്തില്‍ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കൂടുതല്‍ ചികിത്സയ്ക്കായി ഇരുവരെയും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group