
കോഴിക്കോട്: മുക്കത്തെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്ത് വച്ചാണ് ദേവദാസിനെ പിടികൂടിയത്.
ഇനി രണ്ടു പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം, കെട്ടിടത്തിൽ നിന്ന് താഴെ വീണതിനുശേഷവും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മുക്കത്ത് അതിക്രമത്തിനിരയായ പെൺകുട്ടി പറഞ്ഞു.
പരിക്കേറ്റ് എഴുന്നേല്‍ക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുമ്പോൾ വീടിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. ഹോട്ടലുടമ ദേവദാസിന്റെ സഹായി റിയാസ് ആണ് വീടിനകത്തേക്ക് വലിച്ചിഴച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഉച്ചത്തിൽ ബഹളം വച്ചതിനാൽ നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും യുവതി മൊഴിനല്‍കി. യുവതിയുടെ രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.







