
ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കിയില്ല; തല അടിച്ചുപൊട്ടിച്ച്, കൈ തല്ലിയൊടിച്ച് ഭര്‍ത്താവ്; തലയിൽ ആഴത്തിൽ മുറിവേറ്റ യുവതി ചികിത്സയിൽ; ഭർത്താവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചന്ദ്രപൂർ: ചിക്കന്‍ കറിയുണ്ടാക്കാൻ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം റെഡിയാണെന്നും ഇപ്പോള്‍ പറ്റില്ലെന്നും വൈകിട്ട് ചിക്കന്‍ കറിയുണ്ടാക്കാമെന്നും യുവതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കൻ പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്. ദേഷ്യം വന്ന യുവാവ് ഒരു വടിയെടുത്ത് ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. പ്രകോപിതനായ ഭർത്താവ് വടികൊണ്ട് ഭാര്യയുടെ തലയിൽ പലതവണ അടിച്ചു.
തല പൊട്ടി രക്തമൊലിക്കുകയും ചെയ്തു. ഭർത്താവിന്‍റെ മർദനത്തിൽ യുവതിയുടെ ഒരു കൈയ്ക്കും പൊട്ടലുണ്ട്.യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.