തിരുവനന്തപുരത്ത് വഴക്കിനെത്തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു; വിവരമറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്‌തു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാറിതാമസിക്കുകയായിരുന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു.

വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ച്‌ ആത്മഹത്യ ചെയ്‌തു.
നെടുമങ്ങാട് ഉഴമലയ്‌ക്കലിലാണ് പരുത്തിക്കുഴി സ്വദേശി രാജേഷ്(38), ഭാര്യ അപര്‍ണ(26) എന്നിവര്‍ ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്‌ചയോളമായി വഴക്ക് കാരണം അപര്‍ണ മൂന്നര വയസുള‌ള മകളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇവിടെയെത്തിയ രാജേഷ് വീട്ടിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപര്‍ണ തയ്യാറായില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് രാത്രിയോടെ തൂങ്ങിമരിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10.30ഓടെ ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞ അപര്‍ണ ആസിഡ് കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വിവരം അറിഞ്ഞ നാട്ടുകാര്‍ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് ഒരുമണിയോടെ മരിച്ചു.

രണ്ട് മൃതദേഹങ്ങളും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.