video
play-sharp-fill
ഭാർത്താവിന്റെ സംസ്കാരം നടക്കുമ്പോൾ ഭാര്യ കാമുകനൊപ്പം മുങ്ങി; അച്ഛന്റെ മരണത്തിൽ പരാതിയുമായി മകൻ

ഭാർത്താവിന്റെ സംസ്കാരം നടക്കുമ്പോൾ ഭാര്യ കാമുകനൊപ്പം മുങ്ങി; അച്ഛന്റെ മരണത്തിൽ പരാതിയുമായി മകൻ

സ്വന്തം ലേഖകൻ

കാളികാവ്: ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതിനിടെ ഭാര്യ കാമുകനൊപ്പം മുങ്ങി. എട്ടു ദിവസം മുന്‍പ് മരിച്ച ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ഭാര്യ ഒളിച്ചോടിയത്. മകന്റെ പരാതിയെത്തുടര്‍ന്ന് ഇന്ന് വീണ്ടും മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് പരിശോധിക്കുക. മരണത്തില്‍ ദുരൂഹത ആരോപിച്ച് ആദ്യ ഭാര്യയുടെ മകനാണ് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 21നാണ് മുഹമ്മദ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.അന്ന് തന്നെ മൃതദേഹം സംസ്കരിച്ചിരുന്നു.
എന്നാല്‍, സംസ്കാര ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ഭാര്യ കാമുകനൊപ്പം നാട് വിടുകയായിരുന്നു. ഇതേ തുടർന്നാണ് മരണത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്താണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെയും പോലീസ് സര്‍ജന്റെയും സാന്നിധ്യത്തിലാകും നടപടികള്‍.
പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് മരിച്ചതിന്റെ തലേന്ന് രാത്രി കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. കുഴഞ്ഞുവീണ മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കിടത്തി. ഇതേ മുറിയില്‍ ഇയാളും കിടന്നു. നേരം വെളുത്തതോടെ പെട്ടെന്ന് സ്ഥലം വിട്ടു. മുഹമ്മദിനെ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനാല്‍ വീട്ടുകാര്‍ ഡോക്ടറെ വിളിച്ചു പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഹൃദയാഘാതമാണെന്നായിരുന്നു നിഗമനം.