വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച്‌ യുവതികളെ വിദേശത്തേക്ക് കടത്താന്‍ ശ്രമം; വീട്ടുജോലിക്ക് എന്ന പേരിൽ ലക്ഷ്യംവെക്കുന്നത് സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന യുവതികളെ; യാത്രക്കാര്‍ക്ക് നല്‍കിയിരുന്നത് ടൂറിസ്റ്റ് വിസ; പാസ്‌പോര്‍ട്ടിലും കൃത്രിമം നടത്തി; കൊച്ചിയില്‍ ഫസലുള്ള പിടിയിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…..!

Spread the love

സ്വന്തം ലേഖിക

കൊച്ചി: വ്യാജ രേഖകള്‍ ചമച്ച്‌ യുവതികളെ കടത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍.

തമിഴ്‌നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് പിടിയിലായത്.
യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് ഏജന്റ് അറസ്റ്റില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 15 ന് ആണ് വ്യാജ യാത്രാ രേഖകളുമായി കുവൈത്തിലേക്ക് പോകാന്‍ എത്തിയ തമിഴ്‌നാട്, ആന്ധ്ര സ്വദേശിനികളായ ഏഴ് പേരെ നെടുമ്പാശ്ശേരിയില്‍ പിടികൂടിയത്. ഫസലാണ് ആളുകളെ കണ്ടെത്തി യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു.

സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന യുവതികളെയാണ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്.
വീട്ടുജോലി ആണെന്നാണ് യുവതികളോട് പറഞ്ഞിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

ടൂറിസ്റ്റ് വിസയാണ് യാത്രക്കാര്‍ക്ക് പ്രതി നല്‍കിയത്. യുവതികള്‍ക്ക് നല്‍കിയ റിട്ടണ്‍ ടിക്കറ്റ് വ്യാജമായിരുന്നു. പാസ്‌പോര്‍ട്ടില്‍ പ്രതി കൃത്രിമം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

വിദേശത്തെത്തിച്ച്‌ യുവതികളെ വിദേശത്തുള്ള ഏജന്റിന് നല്‍കുകയായിരുന്നു ഫസല്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തിലാണ് ഫസലുള്ള താമസിക്കുന്നത്. ഇവിടെ യുവതികളെ എത്തിച്ച ശേഷം വിമനാത്താവളത്തിലും മറ്റും പറയേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചാണ് കൊണ്ടുവരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികള്‍ ഇയാളുടെ ചതിയില്‍പ്പെട്ട് വിദേശത്തെത്തിയതായാണ് സൂചന.

തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഏജന്റിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പി വി രാജീവ്, എസ് ഐ മാരായ ടി എം സൂഫി, സന്തോഷ് ബേബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, ലിജോ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.