play-sharp-fill
സിനിമയോ പരസ്യചിത്രങ്ങളോ ഒന്നും തുണച്ചില്ല; ജീവിതം ജപ്തിയുടെ വക്കില്‍; ആക്ഷന്‍ ഹീറോ ബിജു താരം മേരി ജീവിക്കാന്‍  ഭാഗ്യക്കുറി വില്‍പ്പനയില്‍….

സിനിമയോ പരസ്യചിത്രങ്ങളോ ഒന്നും തുണച്ചില്ല; ജീവിതം ജപ്തിയുടെ വക്കില്‍; ആക്ഷന്‍ ഹീറോ ബിജു താരം മേരി ജീവിക്കാന്‍ ഭാഗ്യക്കുറി വില്‍പ്പനയില്‍….

സ്വന്തം ലേഖിക

കൊച്ചി: സിനിമയോ പരസ്യചിത്രങ്ങളോ ഒന്നും തുണച്ചില്ല.

എബ്രിഡ് ഷൈന്‍ ഒരുക്കിയ നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരങ്ങളാണ് മേരിയും ബേബിയും.
മുപ്പത്തഞ്ചോളം ചിത്രങ്ങളിലും പരസ്യങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മേരിയിപ്പോള്‍ ലോട്ടറി വില്‍പനകാരിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികള്‍ സിനിമാലോകത്തെ ബാധിച്ചപ്പോള്‍ അതു തന്റെ ജീവിതത്തിലും ദുരിതങ്ങള്‍ക്ക് കാരണമായെന്ന് മേരി പറയുന്നു.

‘ സിനിമയില്‍ അഭിനയിക്കാന്‍ ആരുമിപ്പോള്‍ വിളിക്കുന്നില്ല. അവസരങ്ങള്‍ കിട്ടുമെന്നു കരുതി വീടു പണിയാനായി ലോണ്‍ എടുത്തു. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ വേറെ വഴിയില്ല.

അടവു മുടങ്ങിയതു കൊണ്ട് ജപ്തിയുടെ വക്കിലാണിപ്പോള്‍. വീട്ടില്‍ രോഗാവസ്ഥയിലുളള മകനുമുണ്ട്.’- മേരി പറയുന്നു.

സിനിമയില്‍ നിന്നു വിളിക്കുമ്പോള്‍ പെട്ടെന്നു നിര്‍ത്താന്‍ പറ്റുന്ന ജോലിയെന്ന രീതിയിലാണ് ലോട്ടറി വില്‍പന തിരഞ്ഞെടുത്തതെന്നും മേരി കൂട്ടിച്ചേര്‍ത്തു.