video
play-sharp-fill

ടിക്ക്‌ടോക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; പട്ടികവര്‍ഗ വിഭാഗത്തിലുള്ള പെണ്‍കുട്ടി ജീവനൊടുക്കി; സംഭവത്തിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: സമൂഹമാധ്യമങ്ങളിലൊന്നായ ടിക്ക്‌ടോക്കിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് പട്ടികവര്‍ഗ വിഭാഗത്തിലുള്ള പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

പരാതിക്കാരന്‍ പട്ടികവര്‍ഗ വിഭാഗക്കാരനാണെന്ന് മനസിലാക്കിയിട്ടും കേസന്വേഷത്തിന് അര്‍ഹമായ പരിഗണന നല്‍കാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്ന നിർദേശം മനുഷ്യാവകാശ കമ്മീഷന്‍ നൽകി. മാനന്തവാടി കോണ്‍വെന്റുകുന്ന് കോളനിയില്‍ പി സി സുരേഷ് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലുണ്ടായത്.