ആലപ്പുഴ പുറക്കാട് കടല്‍ത്തീരത്ത്  തിമിംഗലത്തിന്റെ അസ്ഥി അടിഞ്ഞു; രണ്ടര മീറ്റര്‍ നീളമുള്ള അസ്ഥിയാണ് അടിഞ്ഞത്

Spread the love

ആലപ്പുഴ: ആലപ്പുഴ പുറക്കാട് പുന്തല കടല്‍ത്തീരത്ത് തിമിംഗലത്തിന്റെ വാരിയെല്ല് അടിഞ്ഞു.പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തെ കടല്‍ഭിത്തികള്‍ക്കിടയിലാണ് ഏകദേശം രണ്ടര മീറ്റർ നീളമുള്ള വാരിയെല്ല് കണ്ടെത്തിയത്. അല്‍പ്പം ദ്രവിച്ച നിലയിലാണ് ഇത് കാണപ്പെട്ടത്.

video
play-sharp-fill

സമീപവാസിയായ പുത്തൻപറമ്പ് ഗോപാലകൃഷ്ണനാണ് വാരിയെല്ല് ആദ്യം കണ്ടത്. തുടക്കത്തില്‍ ആനക്കൊമ്പാണെന്ന സംശയമുണ്ടായെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് തിമിംഗലത്തിന്റെ വാരിയെല്ലാണെന്ന് സ്ഥിരീകരിച്ചത്.

ഗോപാലകൃഷ്ണനും മറ്റ് നാട്ടുകാരും ചേർന്ന് ഇത് തീരത്തുനിന്ന് സുരക്ഷിതമായി കരയിലെത്തിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് തിമിംഗലത്തിന്‍റെ വാരിയെല്ലാണെന്ന് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും മാസം മുൻപുണ്ടായ കപ്പല്‍ അപകടത്തെ തുടർന്ന് ചത്ത തിമിംഗലത്തിന്‍റെ വാരിയെല്ലാകാമിതെന്നാണ് നിഗമനം. ഇത് പിന്നീട് വനംവകുപ്പിന്റെ റേഞ്ച് ഓഫീസിലേക്ക് മാറ്റുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്