വാഹനത്തിൽ വെള്ളം കയറിയാൽ? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍!

വാഹനത്തിൽ വെള്ളം കയറിയാൽ? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍!

Spread the love

മഴ കനത്തു പെയ്യുകയാണ്.‌ വീടുകൾക്കും വാഹനങ്ങൾക്കും അടക്കം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളും, മുച്ചക്ര വാഹനങ്ങവും, കാറുകളും ലോറികളും അടക്കം നിരവധി വാഹനങ്ങളാണ് ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അൽപം ശ്രദ്ധിച്ച് വൈള്ളം കയറിയ വാഹനങ്ങൾ കൈകാര്യം ചെയ്താൽ ഭീമമായ നഷ്ടം ഒഴിവാക്കാൻ സാധിക്കും. വെള്ളം കയറിയ വാഹനങ്ങൾ ഉപയോഗ ക്ഷമമാക്കാനുള്ള വഴികളാണ് താഴെപ്പറയുന്നത്.

വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തായിപ്പോയ വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക. വാഹനം സ്റ്റാർട്ട് ചെയ്യാതെ വെള്ളക്കെട്ടിൽനിന്നു നീക്കം ചെയ്യുക. അപാർട്‌മെന്റിന്റെ ബേസ്‌മെന്റിലായാൽപ്പോലും വാഹനം വെള്ളക്കെട്ടിലാണെങ്കിൽ സ്റ്റാർട്ട് ചെയ്യരുത്. ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിന്റെ സഹായം തേടുക.

വെള്ളക്കെട്ട് കടക്കരുത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ മറ്റു വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

എഞ്ചിന്‍ ഓയില്‍ മാറ്റുക

∙ വെള്ളം കയറിയ കാറിന്റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മുന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. കൂടാതെ എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഇൻടേക്കുകളും നന്നായി വൃത്തിയാക്കണം.

ടയര്‍ കറക്കുക

∙ എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിട്ടുവരെ ഈ പ്രവർത്തി ആവർത്തിക്കുക, അതിന് ശേഷം ഓയില്‍ മുഴുവൻ മാറ്റി വീണ്ടും ഓയിൽ നിറച്ച് ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും ഇത് ആവർത്തിക്കണം.

നിരപ്പായ പ്രതലം

ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിക്കണം.

ഫ്യൂസുകൾ

∙ ഇനി നോക്കെണ്ടത് വാഹനത്തിന്റെ ഇലക്ട്രിക്ക് പാർട്ട്സുകളാണ്. ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതായിരിക്കും അഭികാമ്യം.

ഓണാക്കിയിടുക

ഇത്രയും ചെയ്തതിന് ശേഷം മാത്രം എ‍ൻജിൻ സ്റ്റാർട്ട് ചെയ്യുക. 1-2 മിനിട്ട് ഓൺ ആക്കിതന്നെ ഇടുക. അതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവു