കഴുത്തിൽ വാൾവച്ച് ഭീഷണിപ്പെടുത്തി, മൂന്ന് വീടുകളും നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും തല്ലി തകർത്തു; കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ഉള്ളൂർകോണത്താണ് അക്രമി സംഘം ആക്രമണം അഴിച്ചുവിട്ടത്.

വീട്ടമ്മയുടെ കഴുത്തിൽ വാൾവച്ച് ഭീഷണിപ്പെടുത്തിയ സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. മൂന്ന് വീടുകളും നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് സംഘം തകർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളൂർകോണം സ്വദേശി ഹാഷിം ആണ് ആക്രമണം അഴിച്ചുവിട്ടത്. നിരവധി അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ.