Spread the love

വീട്ടിലെ പണി എളുപ്പമാക്കാൻ വേണ്ടി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങള്‍ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാറുണ്ടോ? സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയായിരിക്കുമ്ബോള്‍ ഉപകരണങ്ങളുടെ പ്രവർത്തനവും മികച്ചതാവുന്നു.
എന്നാല്‍ നിങ്ങള്‍ വൃത്തിയാക്കാതെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അമിത വൈദ്യുതി ചാർജിന് കാരണമാകും. വാഷിംഗ് മെഷീൻ മുതല്‍ ഡിഷ് വാഷർ വരെ ഉപകരണങ്ങളില്‍ അഴുക്കും പൊടിയും അടിഞ്ഞുകൂടിയാല്‍ ഇത് പ്രവർത്തനത്തെ ബാധിക്കുന്നു. ശരിയായ രീതിയില്‍ പ്രവർത്തിക്കാൻ കഴിയാതെ ആകുമ്ബോള്‍ അമിതമായി ഊർജ്ജം ആവശ്യം വരുന്നു. ഈ ഉപകരണങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കല്ലേ.

video
play-sharp-fill

1) ഫ്രിഡ്ജ്- ഏറ്റവും കൂടുതല്‍ ഊർജ്ജം ആവശ്യമായി വരുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. കാരണം ഫ്രിഡ്ജിന്റെ കോയിലുകളില്‍ അഴുക്കുകള്‍ അടഞ്ഞിരുന്നാല്‍ ഇത് പ്രവർത്തനത്തെ ബാധിക്കുകയും ഊർജ്ജം കൂടുതല്‍ ആവശ്യമായി വരുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വൈദ്യുതി ബില്ല് കൂടാൻ കാരണമാകും. അതിനാല്‍ തന്നെ കൃത്യമായ ഇടവേളകളില്‍ ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.

2) ഓവൻ- ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടിയാല്‍ ഓവന് ശരിയായ രീതിയില്‍ പ്രവർത്തിക്കാൻ സാധിക്കുകയില്ല. ഇങ്ങനെ സംഭവിക്കുമ്ബോള്‍ ഓവന് പ്രവർത്തിക്കാൻ കൂടുതല്‍ ഊർജ്ജം ആവശ്യമായി വരുന്നു. ഫ്രിഡ്ജിനെക്കാളും എളുപ്പത്തില്‍ വൃത്തിയാക്കാൻ കഴിയുന്ന ഒന്നാണ് ഓവൻ. ഓരോ ഉപയോഗം കഴിയുമ്ബോഴും വൃത്തിയാക്കുന്നതാണ് നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) ഡിഷ്‌വാഷർ- ഡിഷ് വാഷർ വന്നതോടെ പാത്രം കഴുകല്‍ പണി കുറച്ചധികം എളുപ്പമായെന്ന് പറയാം. എന്നാല്‍ ശരിയായ രീതിയില്‍ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ ഡിഷ് വാഷർ നന്നായി പ്രവർത്തിക്കുകയില്ല. ഇത് അമിതമായി വെള്ളം ഉപയോഗിക്കാനും വൈദ്യുതി ബില്ല് കൂടാനും കാരണമാകുന്നു. അതിനാല്‍ തന്നെ ഇടയ്ക്കിടെ ഡിഷ് വാഷർ വൃത്തിയാക്കൻ പ്രത്യേകം ശ്രദ്ധിക്കണം.

4)വാഷിംഗ് മെഷീൻ- ഡിഷ് വാഷറുകളെക്കാളും കൂടുതല്‍ പ്രവർത്തിക്കുന്ന വീട്ടുപകരണം വാഷിങ് മെഷീനാണ്. നിരന്തരായി വസ്ത്രങ്ങള്‍ കഴുകുമ്ബോള്‍ ഇതില്‍ സോപ്പ് പൊടിയും അഴുക്കും അടിഞ്ഞുകൂടുകയും മെഷീന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മാസത്തില്‍ ഒരിക്കല്‍ വാഷിംഗ് മെഷീൻ നന്നായി വൃത്തിയാക്കാൻ മറക്കരുത്.