ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയ്ക്ക് അമിത വേഗതയിൽ വന്ന കാറിടിച്ച് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പണ്ടിന്റെ ഉള്ളിൽ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവൻ്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന. അതിനിടെ പാർക്ക് ചെയ്തിടത്തു നിന്നും മുൻപോട്ട് അമിത വേഗതയിൽ വന്ന കാർ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ്- ശിവൻ, മക്കൾ- ആകാശ് , അരുൺ , ദൃശ്യ , മരുമകൻ- ശരത്ത്