video
play-sharp-fill
പകല്‍ ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കും; രാത്രിയിലെത്തി മോഷണം നടത്തും; നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുളസീധരന്‍ പിടിയില്‍

പകല്‍ ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കും; രാത്രിയിലെത്തി മോഷണം നടത്തും; നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുളസീധരന്‍ പിടിയില്‍

സ്വന്തം ലേഖിക

കൊല്ലം: ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍.

അടൂര്‍ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നര മാസം മുൻപ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ തുളസീധരന്‍ പിള്ള നിലമേല്‍ ഭാഗത്തു വാടകവീട്ടില്‍ താമസിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകല്‍ സമയം ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കുന്ന പ്രതി രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കല്‍ സ്വദേശി സുരേന്ദ്രന്റെ വീട്ടില്‍ എത്തിയ മോഷ്ട്ടാവ് റബ്ബര്‍ ഷീറ്റുകളും ചാക്കില്‍ സൂക്ഷിച്ചിരുന്ന ഒട്ടുകറയും ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു പോയി.

സുരേന്ദ്രന്റ പരാതിയില്‍ കേസെടുത്ത കടയ്ക്കല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്. അടൂരിലെ വീട്ടില്‍ നിന്ന് തുളസീധരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് തുളസീധരന്റെ പേരില്‍ 20 കേസുകള്‍ ഉള്ളത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.