video
play-sharp-fill

വീടിനുള്ളിൽ ഉണ്ടാക്കുന്ന പൊടിപടലങ്ങൾ നിരന്തരമായി ശ്വസിക്കുമ്പോൾ അലർജി തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം; എത്ര തൂത്തു തുടച്ചാലും പൊടിപടലങ്ങൾ എപ്പോഴും വന്നുകൊണ്ടേയിരിക്കും; വീടിനുള്ളിലെ പൊടി ശല്യമകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ!

വീടിനുള്ളിൽ ഉണ്ടാക്കുന്ന പൊടിപടലങ്ങൾ നിരന്തരമായി ശ്വസിക്കുമ്പോൾ അലർജി തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം; എത്ര തൂത്തു തുടച്ചാലും പൊടിപടലങ്ങൾ എപ്പോഴും വന്നുകൊണ്ടേയിരിക്കും; വീടിനുള്ളിലെ പൊടി ശല്യമകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ!

Spread the love

വീടിനുള്ളിലുണ്ടാകുന്ന പൊടിപടലങ്ങൾ നിരന്തരമായി നമ്മൾ ശ്വസിക്കുമ്പോൾ അലർജി തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കത് കാരണമാകും.

എത്ര തൂത്തുതുടച്ചിട്ടാലും പൊടിപടലങ്ങൾ എപ്പോഴും വന്നുകൊണ്ടേയിരിക്കും. ഇതിന് സ്ഥിരമായ ഒരു പോംവഴിയില്ല. പൊടിപടലങ്ങൾ വരുന്നതിനനുസരിച്ച് വൃത്തിയാക്കയെ വഴിയുള്ളൂ. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ പൊടിപടലങ്ങൾ നീക്കം ചെയ്യാം.

1. വൃത്തിയാക്കുംതോറും വരുന്നതാണ് പൊടിപടലങ്ങൾ. അതുകൊണ്ട് തന്നെ നിരന്തരമായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് കൂടുതൽ പൊടിപടലങ്ങൾ വീട്ടിനുള്ളിൽ തങ്ങി നിൽക്കുന്നത് തടയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. വീടിനുള്ളിലെ വസ്തുക്കൾ കുമിഞ്ഞുകൂടുന്ന സാഹചര്യം ഒഴിവാക്കണം. സാധനങ്ങൾ നിറഞ്ഞുകിടക്കുമ്പോൾ അവയിൽ പൊടിപടലങ്ങൾ എളുപ്പത്തിൽ പറ്റിപിടിച്ചിരിക്കും.

3. വായുവിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങൾ എയർ പ്യൂരിഫയർ ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കാം.

4. ആഴ്ചകൾ തോറും നിങ്ങളുടെ കിടക്ക വൃത്തിയായി അലക്കി വെക്കാൻ ശ്രദ്ധിക്കണം. പൊടിപടലങ്ങൾ തങ്ങി നിന്ന് അലർജിയുണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാനാണിത്.

5. പൊടിപടലങ്ങൽ വൃത്തിയാക്കുമ്പോൾ മുകളിൽനിന്നും താഴേക്ക് വേണം വൃത്തിയാക്കേണ്ടത്. മുകളിൽനിന്നും വീഴുന്ന പൊടിപടലങ്ങൾ വാക്വം ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്.

6. സോഫ, ഷെൽഫ്, ടേബിൾ തുടങ്ങിയവയിലെ പൊടിപടലങ്ങൾ നിരന്തരം അടിച്ച് വൃത്തിയാക്കണം.

7. വായുവിൽ ഈർപ്പം തങ്ങി നിൽക്കാൻ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കാം. ഇത് പൊടിപടലങ്ങളെ അടിച്ചമർത്തും.

8. വീടിന്റെ ജനാലകൾ എപ്പോഴും അടച്ചിട്ടിരിക്കാൻ ശ്രദ്ധിക്കണം. ജനാലകൾ തുറന്നിടുമ്പോൾ പുറത്ത് നിന്നുമുള്ള പൊടിപടലങ്ങൾ ഉള്ളിലേക്ക് കയറാൻ സാധ്യതയുണ്ട്.

9. പുറത്തുനിന്നും വരുന്ന പൊടിപടലങ്ങളെ തുടച്ചുകളയാൻ വീട്ടിലെ കവാടത്തിന്റെ ഭാഗത്തായി ഡോർമാറ്റുകൾ ഇടാം.

10. മുറികളിൽ വളർത്ത് മൃഗങ്ങൾ ഓടി നടക്കുന്നതുകൊണ്ട് തന്നെ ഇവയെ എപ്പോഴും വൃത്തിയാക്കാൻ ശ്രദ്ധിക്കണം