തെലങ്കാനയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര് വെന്തുമരിച്ചു; തീപിടുത്തതിനു കാരണം വ്യക്തമല്ല; പൊലീസ് അന്വേഷണം ആരംഭിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര് ജീവനോടെ വെന്തുമരിച്ചു. വീട്ടുടമ ശിവയ്യ (50), ഭാര്യ പത്മ (45), പത്മയുടെ മൂത്ത സഹോദരിയുടെ മകള്‍ മൗനിക (23), രണ്ട് പെണ്മക്കള് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
തെലങ്കാനയിലെ മന്ദമാരി മണ്ഡലത്തിലെ വെങ്കടാപൂരിലെ വീട്ടിലാണ് ശിവയ്യയും ഭാര്യ പത്മയും താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് പത്മയുടെ മരുമകള്‍ മൗനികയും രണ്ട് പെണ്മക്കളും ശാന്തയ്യ എന്ന സ്ത്രീയും ഇവരുടെ വീട്ടില്‍ വന്നിരുന്നു. രാത്രി 12:00 നും 12:30 നും ഇടയില്‍ അവരുടെ വീട്ടില്‍ വലിയ തീപിടുത്തമുണ്ടായതായി അയല്‍വാസികള്‍ ശ്രദ്ധിച്ചുവെന്ന് സിഐ കൂട്ടിച്ചേര്‍ത്തു.
അയല്‍വാസികള്‍ ഉടന്‍ തന്നെ നാട്ടുകാരെയും പിന്നീട് പോലീസിനെയും വിവരമറിയിച്ചിരുന്നു. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ആറംഗങ്ങളാണ് കൊല്ലപ്പെട്ടത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group