യുവാവിനെ വീട് കയറി ആക്രമിച്ചു; പ്രതികളെ അ‌റസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പൊലീസ്

Spread the love

കോട്ടയം: യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. തൃക്കൊടിത്താനം മണികണ്ഠ വയൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ വിജയൻ മകൻ ബൈജു വിജയൻ(43), തൃക്കൊടിത്താനം മണികണ്ഠവയൽ ഭാഗത്ത് തടത്തിൽ വീട്ടിൽ കുമാരൻ മകൻ സുനിൽ(45) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇവർ കഴിഞ്ഞ ദിവസം മണികണ്ഠവയൽഭാഗത്ത് കളത്തിൽ വീട്ടിൽ മോഹൻകുമാർ മകൻ മനു കുമാറിനെയാണ് വീട് കയറി ആക്രമിച്ചത്. ബൈജു വിജയനും, മനു കുമാറും തമ്മിൽ മറ്റൊരു വ്യക്തിയുടെ മതിലു നിര്‍മ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് പ്രതികള്‍ ഇരുവരും ചേർന്ന് മനുകുമാറിനെ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തത്.

തുടർന്ന് മനുകുമാർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃക്കൊടിത്താനം എസ് എച്ച് ഓ അജീബ്, എസ് ഐ ഷാജി, എ.എസ്.ഐ സാബു,സൻജോ, സി പി ഓ അബ്ദുൽ സത്താർ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group