
മേമ്മുറി: കുട്ടികൾ തമ്മിൽ കളിസ്ഥലത്തുണ്ടായ തർക്കം വീടുകയറി ആക്രമണത്തിൽ കലാശിച്ചു. മേമ്മുറിയിൽ ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. മേമ്മുറി പാലപ്പറന്പിൽ നകുൽരാജിന്റെ വീടാണ് അക്രമിസംഘം അടിച്ചു തകർത്തത്.രാവിലെ മാൻവെട്ടത്തിനു സമീപമുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ തർക്കമുണ്ടായി.
കളിസ്ഥലത്ത് ഉണ്ടായ തർക്കത്തിൽ നകുൽ രാജിന്റെ അനുജൻ വിമൽ രാജും ഉണ്ടായിരുന്നു. തർക്കം പിന്നീട് കുട്ടികളുടെ വീട്ടുകാർ ഏറ്റെടുക്കുകയും വൈകുന്നേരത്തോടെ വിമൽ രാജിനെ അന്വേഷിച്ചു ചിലർ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് ഇവരെ പറഞ്ഞു വിടുകയും ചെയ്തു.
പിന്നീട് 6.30 ഓടെ കപിക്കാട് കല്ലുപുര സ്വദേശികളായ സൂരജ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായിയെത്തി വീട് ആക്രമിക്കുകയും തങ്ങളെ മർദിക്കുകയും ചെയ്തതായി വിമൽ രാജിന്റെ സഹോദരൻ നകുൽ രാജും സഹോദരി വീണ രാജും പറഞ്ഞു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group