video
play-sharp-fill

ഹോട്ടലുകളിൽ താമസിക്കാൻ പോകുന്നവർ സൂക്ഷിച്ചോ….? കൊതുകിനെ തുരത്താനുള്ള ഗുഡ്‌നൈറ്റ് മെഷീനുള്ളില്‍ ഒളിക്യാമറ; ഹോട്ടലില്‍ നവദമ്പതിമാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ബ്ലാക്‌മെയിലിങ്; കോഴിക്കോട് നിരവധി ദമ്പതികളുടെ ദൃശ്യങ്ങള്‍ പകർത്തി  ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ 35കാരനെ പൊലീസ് കൈയ്യോടെ  പൊക്കിയത് ഇങ്ങനെ…!

ഹോട്ടലുകളിൽ താമസിക്കാൻ പോകുന്നവർ സൂക്ഷിച്ചോ….? കൊതുകിനെ തുരത്താനുള്ള ഗുഡ്‌നൈറ്റ് മെഷീനുള്ളില്‍ ഒളിക്യാമറ; ഹോട്ടലില്‍ നവദമ്പതിമാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ബ്ലാക്‌മെയിലിങ്; കോഴിക്കോട് നിരവധി ദമ്പതികളുടെ ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ 35കാരനെ പൊലീസ് കൈയ്യോടെ പൊക്കിയത് ഇങ്ങനെ…!

Spread the love

സ്വന്തം ലേഖിക

മലപ്പുറം: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിങ് നടത്തിയ കേസില്‍ തിരൂരില്‍ അറസ്റ്റിലായ 35കാരനായ പ്രതി ചില്ലറക്കാരനല്ല.

റൂമിലെ ഗുഡ്നൈറ്റ് മെഷീനിനുള്ളില്‍ ഒളിക്യാമറവെച്ചു ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ബ്ലാക്ക് മെയിലിങ് നടത്തി പ്രതി ആവശ്യപ്പെട്ടത് 1.45ലക്ഷം രൂപ. സമാനമായി കോഴിക്കോട്ടെ ഹോട്ടലില്‍ റൂമെടുത്ത നിരവധി ദമ്പതികളുടെ ദൃശ്യങ്ങളാണു പ്രതി ഒളിക്യാമറ വെച്ചു പകര്‍ത്തിയതെന്നു പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) നെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസ് പിടികൂടിയത്.

കോഴിക്കോട് പാരമൗണ്ട് ഹോട്ടലില്‍ കഴിഞ്ഞ ഏപ്രില്‍ 20നാണു ദമ്പതികള്‍ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച്‌ പിടികൂടുകയായിരുന്നു.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ രൂപത്തിലുള്ള ക്യാമറയും പൊലീസ് കണ്ടെടുത്തു. തിരൂര്‍ സിഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്‌ഐ വിപിൻ. കെ.വി സി.പി.ഒ മാരായ ധനീഷ്‌കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.