
പാലക്കാട് ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് റെയ്ഡ് ; നാലു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി ; നോട്ടീസ് നൽകി സീൽ ചെയ്തു
സ്വന്തം ലേഖകൻ
പാലക്കാട് : പാലക്കാട് നഗരത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. സുൽത്താൻ ഓഫ് ഫ്ലേവേഴ്സ്, ഹോട്ടൽ ഗ്രാൻഡ്, എടിഎസ് ഗ്രാൻഡ് കേരള, ചോയ്സ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.
ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു. ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നത്. പലയിടത്ത് നിന്നും പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, കൊച്ചി ചെല്ലാനത്തു ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ രണ്ടു ഹോട്ടലുകൾ അടച്ചു പൂട്ടി. ഒരു ഹോട്ടലിന് നോട്ടീസ് നൽകി. റോസ് ബേക്കർസ്, ബേസിൽ ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. അന്ന ബേക്കർസിന് നോട്ടീസും നൽകി.
സ്ഥാപനങ്ങൾ പ്രവർത്തിച്ചത് വൃത്തി ഹീനമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഹോട്ടലുകളിൽ നിന്നും പഴകിയ മാംസവും പിടിച്ചെടുത്തു.