ഹോട്ടലുകളിലെ പരിശോധന അശാസ്ത്രീയം: ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ

ഹോട്ടലുകളിലെ പരിശോധന അശാസ്ത്രീയം: ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധന അശാസ്ത്രീയമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ.

യാതൊരു ശാസ്ത്രീയ പരിശോധനയും കൂടാതെയാണ് ഭക്ഷണം പഴകിയതാണെന്ന് നഗരസഭ അധികൃതർ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുത്ത ഭക്ഷണം മണിക്കൂറുകളോളം കനത്ത വെയിലിൽ തുറന്ന് വച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് ഭക്ഷണം പഴകിയതായി തോന്നുന്നത്.

ഇത്തരത്തിൽ പിടിച്ചെടുക്കുന്ന ഭക്ഷണം യാതൊരു വിധ പരിശോധയും കൂടാതെ തന്നെ മോശമാണെന്ന് വരുത്തിത്തീർക്കാനാണ് നഗരസഭ ശ്രമിക്കുന്നത്.

മാലിന്യ സംസ്‌കരണത്തിൽ സമ്പൂർണമായും പരാജയപ്പെട്ട നഗരസഭ ഇത് മറച്ച് വയ്ക്കാനാണ് പരിശോധന നടത്തുന്ന തെന്നും ഹോട്ടൽ ആൻ്ഡ് റസ്റ്ററണ്ട് അസോസിയേഷൻ അരോപിച്ചു.