499 രൂപയ്ക്ക് നാഗമ്പടത്തെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ അൺലിമിറ്റഡ് ബിയറും ബിരിയാണിയും..! വണ്ടിയെടുത്ത് ഹോട്ടലിലേയ്ക്ക് ഓടും മുൻപ് ഇതൊന്നു വായിക്കുക; യാഥാർത്ഥ്യം ഈ വാർത്തിയിലുണ്ട് 

499 രൂപയ്ക്ക് നാഗമ്പടത്തെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ അൺലിമിറ്റഡ് ബിയറും ബിരിയാണിയും..! വണ്ടിയെടുത്ത് ഹോട്ടലിലേയ്ക്ക് ഓടും മുൻപ് ഇതൊന്നു വായിക്കുക; യാഥാർത്ഥ്യം ഈ വാർത്തിയിലുണ്ട് 

തേർഡ് ഐ ബ്യൂറോ

കോട്ടയം: 499 രൂപയ്ക്ക് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ അൺലിമിറ്റഡായി ബിയറും ബിരിയാണിയും ലഭിക്കുമോ..! രണ്ടു ദിവസമായി കോട്ടയത്തെ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്ന വാർ്ത്തകളിൽ ഒന്നാണ് ഇത്. ഡിസംബർ എട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി എട്ടു മണിവരെ നാഗമ്പടത്തെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ അൺലിമിറ്റഡായി ബിയറും ബിരിയാണിയും ലഭിക്കുമെന്നതായിരുന്നു വാട്‌സ്അപ്പിലെ പുത്തൻ പ്രചാരണം. ഈ പ്രചാരണത്തിന് വിശ്വാസ്യത ലഭിക്കുന്നതിനായി ഇതോടൊപ്പം ഹോട്ടലിലേത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു ഓഡിയോ സന്ദേശവും പ്രചരിച്ചിരുന്നു.

ആ സന്ദേശം ഇങ്ങനെ –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • 2019 ഡിസംബർ 8 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കോട്ടയം നാഗമ്പടം ഇന്ദ്രപ്രസ്ഥയിൽ ( Hotel fairmont ) 499 രൂപക്ക് ആവശ്യത്തിനു ബിയറും ബിരിയാണിയും . Unlimited offer

എന്നാൽ, ഈ വാർത്തയ്ക്കു പിന്നിലെ സത്യമെന്താണ് എന്നറിയുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണമാണ് സത്യം പുറത്തെത്തിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ സന്ദേശവും, ഇതിനു പിന്നിലെ സന്ദേശവും ലഭിച്ചതോടെ തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ആദ്യം തേർഡ് ഐ ന്യൂസ് സംഘം ഹോട്ടൽ ഇന്ദ്രപ്രസ്ഥ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് വിവരങ്ങൾ ഇവരോട് ആരാഞ്ഞു. എന്നാൽ, ഇതു സംബന്ധിച്ചുള്ള യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നായിരുന്നു ഹോട്ടൽ റിസപ്ഷനിൽ നിന്നുള്ള മറുപടി. ഈ ഓഫർ സംബന്ധിച്ചു ഹോട്ടൽ ഒരു അറിയിപ്പും നൽകിയിട്ടുമില്ല.

വാർത്തയ്ക്ക് കൂടുതൽ വിശ്വാസ്യത വരുത്തുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഹോട്ടലിന്റെ ജനറൽ മാനേജരെ തന്നെ നേരിൽ ബന്ധപ്പെട്ടു.

ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം.-

ഹോട്ടൽ ഇത്തരത്തിൽ ഒരു സന്ദേശമോ, ഓഫറോ പുറത്തിറക്കിയിട്ടില്ല. പാലക്കാട് ഇന്ദ്രപ്രസ്ഥാ ഹോട്ടലിൽ ഇത്തരത്തിൽ ഓഫർ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈ പാലക്കാട് ഹോട്ടലിൽ വിളിച്ച് ഫോൺ റെക്കോർഡ് ചെയ്തതിന്റെ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. നിലവിൽ നാഗമ്പടത്തെ ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഇത്തരത്തിൽ യാതൊരു വിധ ഓഫറുകളും നൽകിയിട്ടില്ല. വ്യാജ പ്രചാരണം വൻ തോതിൽ നടക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ടെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.

മുണ്ടക്കയത്തെ നിപ്പാ വൈറസ് ബാധയ്ക്കും, നാഗമ്പടത്തെ ലുലുമാളിനും പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ പ്രചാരണം ഉണ്ടായിരിക്കുന്നത്.