video
play-sharp-fill
ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലി തർക്കം: നാട്ടകം മുളങ്കുഴയിൽ ആംബുലൻസ് ഡ്രൈവർ ഹോട്ടൽ അടിച്ചു തകർത്തു: കൈകൊണ്ട്  ചില്ല് വാതിൽ അടിച്ചുതകർത്ത ആംബുലൻസ് ഡ്രൈവർക്കും പരിക്ക്

ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലി തർക്കം: നാട്ടകം മുളങ്കുഴയിൽ ആംബുലൻസ് ഡ്രൈവർ ഹോട്ടൽ അടിച്ചു തകർത്തു: കൈകൊണ്ട് ചില്ല് വാതിൽ അടിച്ചുതകർത്ത ആംബുലൻസ് ഡ്രൈവർക്കും പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ ഹോട്ടൽ അടിച്ചുതകർത്തു. നാട്ടകം മുളക്കുഴയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ ആണ് അക്രമി രാത്രി രണ്ടരയോടെ അടിച്ചു തകർത്തത്. ഹോട്ടലിന് മുന്നിലെ ചില്ലു വാതിൽ കൈ കൊണ്ട് അടിച്ചു തകർത്ത ആക്രമിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കൈ മുറിഞ്ഞ് എട്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ഹോട്ടലിന്റെ ചില്ലു വാതിലും വശങ്ങളിലെ ജനലുകളും മുന്നിൽ കിടന്നിരുന്ന കാറും അക്രമി തകർത്തു.

പുതുവർഷപ്പുലരിയിൽ രാത്രി ഒരു മണിയോടെയായിരുന്നു അക്രമങ്ങളുടെ തുടക്കം. ഹോട്ടൽ ഉടമയായ കെ.കെ ദീപു സുഹൃത്തിനെ ആശുപത്രിയിൽ കാണിച്ച ശേഷം തിരികെ വരുന്നതിനിടെ മണിപ്പുഴയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഈ സമയം ഇവിടെ ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറുമായി തമാശയായി പറഞ്ഞ കാര്യങ്ങളാണ് ഹോട്ടൽ തല്ലിപ്പൊട്ടിക്കുന്നതിലേക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെവെച്ച് പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത ശേഷം പിരിഞ്ഞെങ്കിലും പിന്നാലെ ആംബുലൻസിൽ മുളക്കുഴയിൽ എത്തിയ സംഘം ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നു. ആംബുലൻസിൽ ആറുപേർ ഉണ്ടായിരുന്നെങ്കിലും രണ്ടുപേർ മാത്രമാണ് പുറത്തിറങ്ങിയത്. ഒരാൾ ഹോട്ടലിന് മുന്നിലെ വഴിയിൽ നിന്നപ്പോൾ , ആക്രമണം നടത്തിയ ഡ്രൈവർ ചില്ലുകളും , വാഹനവും അടിച്ച് തകർക്കുകയായിരുന്നു.

ചില്ല് തല്ലിത്തകർക്കുന്നതിനിടെയാണ് ഡ്രൈവറുടെ കൈ മുറിഞ്ഞത്. ഇയാളുടെ കയ്യിൽ എട്ട് തുന്നിക്കെട്ടുള്ളതായി സൂചനയുണ്ട്. രാത്രി തന്നെ ഹോട്ടൽ അധികൃതർ വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി. ആക്രമണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കട ഉടമ പൊലീസിന് കൈ മാറിയിട്ടുണ്ട്.

ഹോട്ടൽ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.