ഹോട്ടൽ ജീവനക്കാർക്ക് പരിശീലനം നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി ചേർന്നുള്ള പരിശീലന പരിപാടിയ്ക്ക് തുടക്കമായി; മിടുക്കരായി പഠിച്ചിറങ്ങുക ജില്ലയിലെ ആയിരത്തിലേറെ ഹോട്ടലുകളിലെ ജീവനക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഫോസ്റ്റാക് സർട്ടിഫിക്കറ്റ് ഹോട്ടൽ ജീവനക്കാർക്ക് നൽകുന്നതിന്റെ ഭാഗമായുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലന പരിപാടിയ്ക്ക് തുടക്കമായി. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. റെയിൽവേ സ്‌റ്റേഷനു സമീപത്തൈ ഹോട്ടൽ മാലി ഇന്റർനാഷണലിൽ നടന്ന പരിശീലന പരിപാടി ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ പി.ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈക്രട്ടറി എൻ.പ്രതീഷ് സ്വാഗതം പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് സി.മൂലയിൽ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ വർക്കിങ് പ്രസിഡന്റ് ആർ.സി നായർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ട്രഷറർ പി.സ് ശശിധരൻ നന്ദി പ്രകടിപ്പിച്ചു. ഹോട്ടൽ ഉടമകൾക്കും, ജീവനക്കാർക്കുമായി എഫ്.എസ്.എസ്.എ.ഐ ട്രെയിനർ ദിവ്യ ഭാസ്‌കരൻ ക്ലാസെടുത്തു. സുരക്ഷിതവും ആരോഗ്യപരവുമായി ഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ട്രെയിനിംങ് ആൻഡ് സർട്ടിഫിക്കേഷൻ എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്നുള്ള 40 പേരെയാണ് പരിശീലന ക്ലാസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് എഫ്.എസ്.എസ്.എ.ഐയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസുകൾ ലഭിക്കുന്നതിന് എഫ്.എസ്.എസ്.ഐ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. ആദ്യ ബാച്ചിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ ബാച്ചുകൾക്ക് പരിശീലനം നൽകും. പദ്ധതിയുമായി ജില്ലയിലെ ഹോട്ടലുകൾ സഹകരിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ അഭ്യർത്ഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group